03 August Tuesday

കോവിഡ് മൂന്നാംതരംഗം നേരിടാൻ മടിക്കൈ സജ്ജം

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021
നീലേശ്വരം
കോവിഡ് മൂന്നാം തരംഗം നേരിടാൻ മടിക്കൈ സജ്ജമായി. പഞ്ചായത്തുതല കോർ കമ്മിറ്റി യോഗം പ്രവർത്തനങ്ങൾ അവലോകം ചെയ്‌തു.  രണ്ടാം തരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനായതായും വിലയിരുത്തി. മുഴുവൻ വാർഡുകളിലും രോഗവ്യാപനത്തോത് കുറഞ്ഞു.  ജാഗ്രത തുടരുക തന്നെ വേണമെന്ന്  തീരുമാനിച്ചു. 
 രണ്ടോ മൂന്നോ വാർഡുകൾ കേന്ദ്രീകരിച്ച് കോവിഡ്‌പരിശോധന നടത്താൻ ധാരണയായി. ക്വാറന്റൈൻ ലംഘനം നടക്കുന്ന സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുംതീരുമാനിച്ചു.  മാഷ് നോഡൽ ഓഫീസർമാരും ജാഗ്രതാ സമിതി അംഗങ്ങളും ചേർന്ന് ബോധവൽക്കരണം ഊർജ്ജിതമാക്കും. ഒരു കുടുംബശ്രീ അംഗത്തിന് അഞ്ച് അയൽപക്ക വീടുകളുടെ ചുമതല നൽകി  നടപ്പാക്കുന്ന ' കാവലാൾ ' പദ്ധതി ശക്തമാക്കും. 
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽപഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top