16 September Monday

കല്യോട്ട‌് പൊലീസുകാർക്കുനേരെയുണ്ടായ അക്രമം പ്രതികൾക്കെതിരെ കർശന നടപടി വേണം: പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

 കാഞ്ഞങ്ങാട‌്

കല്യോട്ട‌് വീടുകൾക്ക‌് കാവൽ നിന്ന പൊലീസുകാരെ അക്രമിച്ച കോൺഗ്രസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാരൻ എംപി ആവശ്യപ്പെട്ടു.  പൊലീസുകാരായ കുണ്ടംകുഴിയിൽ പ്രദീപൻ, കാലിച്ചാനടുക്കത്തെ ശരത‌്, പയ്യന്നൂർ മമ്പലത്തെ സുരേഷ‌് എന്നിവർക്കാണ‌് പരിക്കേറ്റത‌്. സാരമായ പരിക്കാണ‌് ഇവർക്കുള്ളത‌്. വത്സരാജിനെയും ബാലകൃഷ‌്ണൻ നായരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടെത്തിയ അക്രമികളെ തടഞ്ഞതിനാണ‌് പൊലീസുകാരെ അക്രമിച്ചത‌്. ബാബു, ജലജ എന്നിവരുടെ വീടുകളും അക്രമിച്ചു.  പുറത്ത‌് നിന്ന‌് കാറിൽ എത്തിയവരാണ‌് അക്രമികൾ. അക്രമത്തിന‌് ശേഷവും  പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നുണ്ട‌്.  ഭീഷണിക്കത്തും വരുന്നു. ഇതിന‌് പിന്നിലുള്ളവരെ കണ്ടത്തി ശക്തമായ നടപടിയെടുക്കണം. പരിക്കേറ്റ പൊലീസുകാരെ പി കരുണാകരൻ സന്ദർശിച്ചു.

 

പ്രധാന വാർത്തകൾ
 Top