22 April Monday

നേഴ്സുമാരുടെ സമരം ശക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019
കാഞ്ഞങ്ങാട‌്
മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ നഴ്സുമാർക്ക് ജോലി നിഷേധിച്ചതിനെതിരെ നടക്കുന്ന സമരം ജനകീയ പിന്തുണയോടെ ശക്തിപ്പെടുത്തുമെന്ന‌് ഐഎൻഎ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറ‌് നഴ്സുമാർ രണ്ട‌് മുതൽ അഞ്ച‌് വർഷമായി  ആശുപത്രി ജീവനക്കാരായിരുന്നു. ജനുവരി 31 മുതൽ  ആറ‌് പേർക്ക് മാനേജ്മെൻറ് ജോലി നിഷേധിച്ചു.  ആശുപത്രി  അഞ്ചു വർഷം പ്രവർത്തിച്ചത്  പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ട്രസ്റ്റിന്റെ കീഴിലാണ്.    അഞ്ചു വർഷം ജോലി  ചെയ്ത ഞങ്ങളുടെ മുഴുവൻ സർവീസ് ആനുകൂല്യങ്ങളും റദ്ദു ചെയ്ത‌്  പുതിയ സ്റ്റാഫായി നിയമിക്കാനാണ്  ശ്രമം നടന്നത‌്.  ആനുകൂല്യം നഷ്ടപ്പെടുത്തരുതെന്നും നിയമപ്രകാരമുള്ള മിനിമം വേതനവും ത്രീ ഷിഫ്റ്റും ഉൾപ്പെടെയുള്ള അപോയ‌്ൻമെന്റ‌് ലെറ്ററും നൽകിയാലേ  ജോലിയിൽ തുടരാനാകുവെന്ന നിലപാട‌് സ്വീകരിച്ചതിനാണ‌് ജോലി നിഷേധിച്ചത‌്.  ഇത് സംബന്ധിച്ച‌്  മാനേജ്മെന്റുമായി പല തവണ ചർച്ച നടത്തിയെങ്കിലും  ഫലമുണ്ടായില്ല.  കോടതി ഉത്തരവ‌് പ്രകാരം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ നഴ‌്സുമാരെ ആക്രമിച്ചു.  ശനിയാഴ‌്ച മാവുങ്കാലിൽ നിന്ന‌് ആശുപത്രിയിലേക്ക‌് ആയിരം നഴ‌്സുമാരെ അണിനിരത്തി മാർച്ചും ധർണയും നടത്തും. തുടർന്ന‌് സമര സഹായസമിതി  രൂപീകരിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ‌് ശിഹാബ‌്,  പ്രിൻസ‌് മാത്യു, അജീഷ‌് ചാക്കോ, രഞ‌്ജിത‌് മാത്യു എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top