22 October Tuesday

ദുരിതബാധിത കുടുംബങ്ങൾക്ക്‌ സാന്ത്വനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
നീലേശ്വരം
ചാത്തമത്ത് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ക്ലബ്ബ് വനിതാവേദി എന്നിവയുടെ നേതൃത്വത്തിൽ  ചാത്തമത്തെ  വെള്ളപൊക്ക ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. ചാത്തമത്ത്  പാടാർകുളങ്ങര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ   സിപിഐ എം  ഏരിയ സെക്രട്ടരി ടി കെ രവി ഉദ്ഘാടനം ചെയ്തു.സി വി രവീന്ദ്രൻ അധ്യക്ഷനായി. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയ നീലേശ്വരം നഗരസഭ ക്കുള്ള സ്നേഹോപഹാരം കൗൺസിലർ കെ വി സുധാകരൻ ഏറ്റുവാങ്ങി.
 ദുരിദാശ്വാസ പ്രവർത്തനങ്ങളിൽ നാടുമായി സഹകരിച്ച നീലേശ്വരം സെൻമേരിസ് ചർച്ച് വികാരി ഫാദർ ഫിലിപ്പ് ഇരുപ്പക്കാട്, വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ്‌ കെ വി സുരേഷ് കുമാർ എന്നിവർക്കും ഉപഹാരം നൽകി. ഫാദർ ഫിലിപ്പ് ഇരുപ്പക്കാട്ട്, കെ വി സുരേഷ് കുമാർ, കെ വി സുധാകരൻ എന്നിവർ സംസാരിച്ചു. കെ പി പ്രമോദ് സ്വാഗതവും കെ സി സുഭാഷ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top