16 September Monday

ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ നാളെ ഉദുമയില്‍

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
കാസർകോട്
വിവിധ സംസ്ഥാനങ്ങളിലെ  പാരമ്പര്യ - നാടോടി തനത് നൃത്തരൂപങ്ങൾ  അവതരിപ്പിക്കുന്ന രണ്ട് മണിക്കൂർ നീളുന്ന  ഇന്ത്യൻ ഡാൻസ് ഡ്രാമ ഞായറാഴ‌്ച വൈകിട്ട‌് ഏഴിന‌് ഉദുമയിൽ അരങ്ങേറും. നാടോടി നൃത്തവും നാടകവും ഒന്നിച്ചുള്ള  പരിപാടി ഒരുക്കുന്നത് ഉദുമ കണ്ണിക്കുളങ്ങര കലാ- കായിക സാംസ്‌കാരിക വേദിയുടെ കുട്ടികളുടെ തിയറ്റർ പാഠശാലയാണ്. ഉദുമയിലെ അറുപതിലധികം വരുന്ന കലാകാരന്മാരാണ‌്തുറന്ന വേദിയിൽ പരിപാടി അവതരിപ്പിക്കുന്നത‌്. രാജസ്ഥാനിൽ നിന്നുള്ള ഘൂമർ, മധ്യപ്രദേശിലെ ഉത്സവാനന്ദ നൃത്തം, രാജസ്ഥാനിൽ നിന്നുള്ള കൽബേലിയ,  അസമിൽ നിന്നുള്ള ബിഗു, ഗുജറാത്തിൽ നിന്നുള്ള ഗർബയും ഡാണ്ഡിയയും, മഹാരാഷ്ട്രയിൽ നിന്നുള്ള ലേസിയ, ഒറീസ യിലെ മയൂർ ഗിഞ്ച്ചൗ  എന്നിവ അരങ്ങിലെത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളെ കോർത്തിണക്കിയുള്ള നാടകങ്ങളും കഥകളിയും യക്ഷഗാനവും അരങ്ങേറും. 
 ഡൽഹി കേന്ദ്രീകരിച്ച് ഇരുപത്തിയഞ്ചിലധികം വർഷമായി വർത്തിക്കുന്ന കോറിയോഗ്രാഫർ ഹരി രാമചന്ദ്രന്റെ പരിശീനത്തിൽ ഗോപി കുറ്റിക്കോലാണ‌് പരിപാടി സംവിധാനം ചെയ്യുന്നത‌്. കാർട്ടൂണിസ‌്റ്റ‌് കെ എ ഗഫൂർ, അംബികാസുതൻ മാങ്ങാട്, മാങ്ങാട് രത്‌നാകരൻ, ബാര ഭാസ്‌കരൻ, സന്തോഷ് എച്ചിക്കാനം, സുധീഷ് ഗോപാലകൃഷ്ണൻ, ജഗദീഷ് കുമ്പള എന്നിവർ പങ്കെടുക്കും. പാഠശാല കുട്ടികളുടെ തിയറ്റർ എല്ലാ ഞായറാഴചയും കുട്ടികൾക്ക് ക്ലാസ‌് നടത്തുന്നുണ്ട‌്. നൂറിലധികം കുട്ടികൾ പങ്കെടുക്കുന്നു. വാർത്താസമ്മേളനത്തിൽ കെ വി രഘുനാഥൻ, കുഞ്ഞികൃഷ്ണൻ മാങ്ങാട്, മധു കൂടത്തിൽ, കെ വി ജയപ്രകാശ്, വി വി മനോജ്കുമാർ, ഗോപി കുറ്റിക്കോൽ, വേണു മാങ്ങാട്, ഹരി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top