25 May Saturday

വനിതാ മതിലിനുനേരെ അക്രമം: കുറ്റപത്രം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
കാഞ്ഞങ്ങാട്
വനിതാ മതിലിൽ പങ്കെടുത്തു മടങ്ങിയവരുടെ കാറുകൾ ആക്രമിച്ചു തകർത്ത കേസിൽ  പോലീസ്  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടോം -ബേളൂർ കാഞ്ഞിരടുക്കം വിജയപുരം ഏണിയക്കാട് ഹൗസിലെ പി ജെ ജോസഫ് (54), ചുള്ളിക്കര സെന്റ് മേരീസ് സ്‌കൂൾ അധ്യാപികയും ചുള്ളിക്കര ചെറുമണത്ത് ഹൗസിലെ സിനു കുര്യാക്കോസിന്റെ ഭാര്യയുമായ റനി സീനു എന്നിവരുടെ കാർ തകർത്ത കേസിലാണ് ബേക്കൽ എസ്‌ഐ, കെ പി ശ്രീഹരി ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (2) യിൽ കുറ്റപത്രം സമർപ്പിച്ചത്. ചേറ്റുകുണ്ട് മൊട്ടമ്മൽ ഹൗസിലെ എം രാകേഷ് (22), കാട്ടാമ്പള്ളി ഹൗസിലെ കെ അനിൽകുമാർ (30), ചിത്താരി കടപ്പുറത്തെ കെ ആർ  ഹരീശൻ (40), പൊയ്യക്കര കല്ലിങ്കാൽ ഹൗസിലെ എം സതീശൻ (38), ചിത്താരി കടപ്പുറം പാടിയിൽ ഹൗസിലെ പി അജിത് (30), ചിത്താരി കടപ്പുറത്തെ സി കെ അഖിൽ (30), കെ പ്രവീൺ (28), സുനിൽകുമാർ (39) എന്നിവരും കണ്ടാലറിയാവുന്നവരുമാണ് കേസിലെ പ്രതികൾ.
ജനുവരി ഒന്നിന് വൈകിട്ട് നാലിന‌് ദേശീയപാതയിൽ നടന്ന വനിതാമതിൽ കഴിഞ്ഞു മടങ്ങവെ ചേറ്റുകുണ്ട് കള്ളുഷാപ്പിന് സമീപമായിരുന്നു ആക്രമണം. സംഘം ചേർന്നു കല്ല്, വടി എന്നിവ എറിഞ്ഞു വാഹനങ്ങൾ തകർത്തുവെന്നാണു കേസ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top