13 December Friday

കുട്ടികൾക്ക്‌ ഐഎസ്ആർഒ -മത്സരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019
കാസർകോട് 
സ്കൂൾ കുട്ടികൾക്കായി ഐഎസ്‌ആർഒ, വിക്രം സാരാഭായ് ജന്മശതാബ്ദിയുടെ ഭാഗമായി ക്വിസ്, പ്രസംഗം, പെയ്ന്റിംഗ് മൽസരങ്ങൾ 15-ന് സംഘടിപ്പിക്കും.  കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ രാവിലെ  9 ന്‌ ക്വിസ് - ചിത്രരചന മൽസരങ്ങളും ഒന്നിന്‌  പ്രസംഗമൽസരവും ഉണ്ടാകും. ക്വിസ് - പ്രസംഗ മത്സരങ്ങളിൽ 8 മുതൽ 12-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കും പെയ്ന്റിംഗിൽ 5 മുതൽ 10 -ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കും പങ്കെടുക്കാം.  വിദ്യാർത്ഥികൾ സ്കൂൾ ഐഡന്റിറ്റി കാർഡുമായി എത്തണം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633000054
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top