19 October Saturday

അധികാരം കൈയാളുന്നവർ കൊലവിളിക്കുമ്പോൾ കോൺഗ്രസിന്‌ മിണ്ടാട്ടമില്ല: ബിനോയ്‌ വിശ്വം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 മഞ്ചേശ്വരം

അധികാരം കൈയാളുന്നവർ കൊലവിളിയുമായി രാജ്യത്തെങ്ങും വിഹരിക്കുമ്പോൾ കോൺഗ്രസ‌് കൈയും കെട്ടി നോക്കിയിരിക്കുകയാണെന്ന്‌ സിപിഐ ദേശീയ സെക്രട്ടറിയറ്റ‌് അംഗം ബിനോയ‌് വിശ്വം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിൽ എൽഡിഎഫ്‌ കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ജാതിയുടെയും മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ മനുഷ്യരെ കൊല്ലുകയാണ‌്. രാജ്യം നേരിടുന്ന വർഗീയഭീഷണിക്കെതിരെ പ്രതികരിക്കാൻ കോൺഗ്രസ്‌ തയ്യാറാവുന്നില്ല.  ഈ സാഹചര്യത്തിൽ ആകെയുള്ള പ്രതീക്ഷ ഇടതുപക്ഷത്തിൽ മാത്രമാണ‌്. എൽഡിഎഫ‌് സ്ഥാനാർഥി എം ശങ്കർ റൈ ഒരു വ്യക്തി മാത്രമല്ല, ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആശയത്തിന്റെ പ്രതീകമാണ്‌.അതുകൊണ്ടാണ‌് അദ്ദേഹത്തിനെതിരെ ബിജെപിയും യുഡിഎഫും രംഗത്തിറങ്ങിയത‌്.  എല്ലാ കുപ്രചാരണങ്ങളെയും തള്ളി മഞ്ചേശ്വരത്ത‌് ഇടതുപക്ഷം മിന്നുന്ന വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top