23 September Wednesday

പുതിയ വിദ്യാഭ്യാസ നയം ഓൺലൈൻ പഠനക്ലാസ് സംഘടിപ്പിച്ച് എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കാസർകോട്‌
എസ്എഫ് ഐ  ജില്ലാ കമ്മിറ്റിയുടെ  കെ വി സുധീഷ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ  ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ പഠന ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈൻ പഠന ക്ലാസിൽ “ദേശീയ വിദ്യാഭ്യാസ നയം 2020 – ഹിഡൻ അജണ്ടകളുടെ ചുവടുവെയ്‌പ്‌” എന്ന വിഷയത്തിൽ കേന്ദ്ര സെക്രട്ടറിയേറ്റംഗം നിധീഷ് നാരായണൻ ക്ലാസെടുത്തു.  
ജില്ലാ കമ്മിറ്റി അംഗങ്ങൾ പല സ്ഥലങ്ങളിൽ നിന്ന് പഠന ക്ലാസ്സിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഭിരാം അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ശിൽപ നന്ദി 
പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top