25 September Friday

കാലവർഷത്തിൽ നാശമുണ്ടായവർക്ക്‌ സഹായമെത്തിക്കണം: പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കാസർകോട്‌
കാലവർഷത്തിൽ നാശനഷ്ടമുണ്ടായവർക്ക്‌ സഹായം എത്തിക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ ആവശ്യപ്പെട്ടു. മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകൾ തകർന്നു. കൃഷി നാശമുണ്ടായി. തീരപ്രദേശങ്ങളും ദുരിതത്തിലാണ്‌. തേജസ്വിനി അടക്കം മിക്ക പുഴകളും കരക കവിഞ്ഞൊഴുകി. വീടുകളിൽ വെള്ളം കയറി നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 
തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ പ്രായസത്തിലാണ്‌. വീടുകളിൽ നിന്ന്‌ മാറ്റിപാർപിച്ചവർക്ക്‌ ഭക്ഷണസാധനങ്ങൾ എത്തിക്കണം. ദുരിതമനുഭവിക്കുന്നവർക്ക്‌ അടിയന്തര സഹായമെത്തിക്കണമെന്ന്‌ കലക്ടറുമായി ബന്ധപ്പെട്ട്‌ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top