25 September Monday

രാഷ്ട്രപതിയെ കാണാനുള്ള സംഘം നാളെ യാത്രതിരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
കാസർകോട്‌
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരിൽ കാണാൻ കേരളത്തിലെ പ്രാക്തന വിഭാഗത്തിലെ 100 പേർ ഡൽഹിയിലേക്ക്.  ജില്ലയിലെ  കൊറഗ വിഭാഗത്തിൽനിന്നും 20 പേർക്ക് ആദിവാസികാര്യ മന്ത്രാലയം  സംഘടിപ്പിക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാനും സാധിക്കും. ഗോത്ര വിഭാഗം നേരിടുന്ന പ്രശ്നങ്ങൾ രാഷ്ട്രപതിയുവുമായി പങ്കുവെക്കാം .കേരളത്തിൽ നിന്നുള്ള സംഘം ഞായറാഴ്ച നെടുമ്പാശ്ശേരിയിൽനിന്നും യാത്ര തിരിക്കും. ജൂൺ 12നാണ്‌  കോൺഫറൻസ്‌. 
 കൊറഗ, ചോലനായ്ക്കർ, കുറുമ്പ, കാടർ, കാട്ടുനായ്ക്കർ, എന്നിങ്ങനെ അഞ്ച് പ്രാക്തന ഗോത്രവിഭാഗങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ കൊറഗ വിഭാഗക്കാർ കാസർകോട് ജില്ലയിൽ മാത്രമാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top