02 July Saturday
പ്രദര്‍ശന– വിപണന മേളക്ക്‌ തിരശ്ശീല

മേളയുടെ വിജയം സർക്കാരിനുള്ള അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

എന്റെ കേരളം പ്രദർശന– വിപണന മേളയുടെ സമാപനം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്
വികസനത്തിനു ഗതിവേഗം പകര്‍ന്ന പിണറായി വിജയന്‍ സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വിജയമെന്ന് എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു.  പ്രദര്‍ശന വിപണന മേളയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് നഗരസഭാ വൈസ്ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, എഡിഎം എ കെ രമേന്ദ്രന്‍, കാഞ്ഞങ്ങാട് സബ്കലക്ടര്‍ ഡി ആര്‍ മേഘശ്രീ, ബിആര്‍ഡിസി എംഡി ഷിജിത്ത് പറമ്പത്ത്, നഗരസഭാ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി അഹമ്മദലി, ഫിനാന്‍സ് ഓഫീസര്‍ എന്‍ ശിവപ്രകാശന്‍ നായര്‍, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടര്‍ കെ സജിത്ത്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്‌പ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി മായാകുമാരി, കൗണ്‍സിലര്‍ ഫൗസിയ ഷെരീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍  എന്നിവര്‍ സംസാരിച്ചു. മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക്‌ സമ്മാനവും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top