21 November Thursday

കൗമാര കലാ മാമാങ്കത്തിന് ഇരിയണ്ണിയിൽ തുടക്കം

രജിത്‌ കാടകംUpdated: Saturday Nov 9, 2019

ബാൻഡ്‌മേളത്തിൽ ഒന്നാമതെത്തിയ തോമാപുരം സ്‌കൂൾ

ഇരിയണ്ണി 
റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ജിവിഎച്ച്എസ്എസ്  ഇരിയണ്ണിയിൽ തുടക്കമായി. വെള്ളിയാഴ്‌ച പകൽ പതിനൊന്നിന് വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ വി പുഷ്‌പ പതാകയുയർത്തി. മുളിയാർ പഞ്ചായത്തംഗം കെ സുരേന്ദ്രൻ അധ്യക്ഷനായി.  എം മാധവൻ സ്വാഗതവും പി ചെറിയോൻ നന്ദിയും പറഞ്ഞു. ഏഴു വേദികളിലായി 41 മത്സരങ്ങളാണ് നടന്നത്. കാർട്ടൂൺ, കൊളാഷ്, ചിത്രരചനാ മത്സരങ്ങൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു രചനാ മത്സരം നിശ്ചയിച്ച സമയങ്ങളിൽ നടന്നു. ഒമ്പതരയ്ക്ക് നടക്കേണ്ട ബാൻഡ്‌ മേളം 11.30നാണ്‌ തുടങ്ങിയത്. ഒരു കിലോമീറ്റർ ദൂരെയുള്ള പരോരിക്കളം മൈതാനത്തേക്ക് മാറ്റി. രചനാ മത്സരങ്ങൾക്ക് ബാൻഡ്‌ മേളം ശബ്‌ദം അലോസരമാകുമെന്നത് മുൻകൂട്ടി കാണാൻ പ്രോഗ്രാം കമ്മിറ്റിക്ക് സാധിച്ചില്ല. കാലാവസ്ഥ മോശമായത് മൂലം  വൈകി നടത്തേണ്ടി വന്ന കാസർകോട് ഉപജില്ലാ കലോത്സവത്തിലെ സ്റ്റേജ് ഇതര മത്സരത്തിൽ പങ്കെടുത്തവർക്ക് കോടതി അപ്പീൽ വഴി മത്സരത്തിനെത്താൻ കഴിഞ്ഞില്ലെന്നും പരാതിയുയർന്നു. തിങ്കളാഴ്‌ച സ്‌റ്റേജിതരമത്സരങ്ങൾ തുടരും.
 
 
 
പ്രധാന വാർത്തകൾ
 Top