19 October Saturday

കെഎസ‌്ടിഎ ജില്ലാ പഠനക്യാമ്പ‌് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019
ഇരിയണ്ണി
കെഎസ‌്ടിഎ ജില്ലാ പഠന ക്യാമ്പ‌് ജിവിഎച്ച‌്എസ‌് ഇരിയണ്ണി സ‌്കൂളിൽ തുടങ്ങി. ‘ആനുകാലിക രാഷ‌്ട്രീയം’ വിഷയത്തിൽ ക്ലാസെടുത്ത‌് മുൻ എംഎൽഎ കെ പി സതീഷ‌് ചന്ദ്രൻ ക്യാമ്പ‌് ഉദ‌്ഘാടനം ചെയ‌്തു. സംഘാടക സമിതി ചെയർമാൻ ബി കെ നാരായണൻ അധ്യക്ഷനായി. സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കെ രാഘവൻ, ബി എം പ്രദീപ‌്, വൈ ജനാർദനൻ, കെ പ്രഭാകരൻ, സി എം മീനാകുമാരി, കെ ഹരിദാസ‌്, എൻ കെ ലസിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ദിലീപ‌്കുമാർ സ്വാഗതവും ജില്ലാ പ്രസിഡന്റ‌് കെ മോഹനൻ നന്ദിയും പറഞ്ഞു. 
സംസ്ഥാന സെക്രട്ടറി കെ ബദറുന്നിസ (വിദ്യാഭ്യാസ–--സംഘടനാ രേഖ), ഗ്രാമീൺ ബാങ്ക‌് എംപ്ലോയീസ‌് യൂണിയൻ സംസ്ഥാന ജോയിന്റ‌് സെക്രട്ടറി ബിഗേഷ‌് (സാമ്പത്തിക രംഗം) എന്നിവർ ക്ലാസെടുത്തു. ഞായറാഴ‌് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി വി പ്രീത, എകെപിസിടിഎ  സംസ്ഥാന സെക്രട്ടറി പ്രമോദ‌് വെള്ളച്ചാൽ, കെഎസ‌്ടിഎ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കെ രാഘവൻ എന്നിവർ ക്ലാസെടുക്കും.
 
പ്രധാന വാർത്തകൾ
 Top