18 October Friday

പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റുമായി കുണ്ടംകുഴി എസ്‌പിസി യൂണിറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
കുണ്ടംകുഴി
പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ്‌പിസി യൂണിറ്റ് മാതൃകയായി. അരി, പഞ്ചസാര, രണ്ടുതരം പയർ ഇനങ്ങൾ, വെല്ലം തുടങ്ങിയവയാണ് കിറ്റിലുള്ളത്. 22 കുടുംബങ്ങൾക്കാണ് 600 രൂപ വരുന്ന കിറ്റുകൾ കോളനികളിലെത്തി കൈമാറിയത്. യൂണിറ്റിന്റെ ഓണം അവധിക്കാല ക്യാമ്പിന്റെ ഭാഗമായായിരുന്നു പരിപാടി. 
ക്യാമ്പ് ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി കെ ഗോപാലൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം രഘുനാഥൻ അധ്യക്ഷനായി. ബേഡകം എസ്‌ഐ കെ പി സതീഷ് മുഖ്യാതിഥിയായി. എസ്എംസി ചെയർമാൻ ടി വരദരാജ്, അമീർ ബാഷ, കെ അശോകൻ, കെ പുഷ്പരാജൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്‌ പി ഹാഷിം  സ്വാഗതവും കെ വാസന്തി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top