26 September Saturday

ഉച്ചത്തിൽ സംസാരം വേണ്ട രോഗവ്യാപനം കുറയ്‌ക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
കാസർകോട്‌ 
മത്സ്യബന്ധനത്തിലും വിപണനത്തിലുമേർപ്പെടുന്നവർ ജോലി സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ,  സോപ്പ് ഉപയോഗിച്ച് കൈ ശുചിയാക്കൽ എന്നിവ ഉറപ്പാക്കണം.ജോലി സ്ഥലങ്ങളിൽ ഉച്ചത്തിൽ സംസാരിക്കരുത്‌. സംസാരിക്കുന്നത്‌ അന്തരീക്ഷത്തിൽ ഉമിനീര് വ്യാപിക്കുന്നതിന്‌ കാരണമാവും.  
തൊഴിലാളികൾ കത്തി, ബ്ലൈഡ് തുടങ്ങിയ തൊഴിലുപകരണങ്ങൾ  കൈമാറാതിരിക്കുക. തുടർച്ചയായി കൈകാര്യം ചെയ്യുന്ന ഉപകരണങ്ങൾ അണുമുക്തമാക്കണം.
ജോലി കഴിഞ്ഞ ശേഷം സോപ്പ് ഉപയോഗിച്ച് കുളിച്ച് മാത്രം ജോലി സ്ഥലത്തു നിന്നും മടങ്ങുക.ചുമ, കഫം എന്നിവയിലൂടെ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കുക.
 ജോലിക്ക് പോകുന്നവർ വീട്ടിലെത്തുമ്പോൾ മുതിർന്ന അംഗങ്ങൾ പ്രത്യേകിച്ചുംഡയബറ്റിസ്, രക്ത സമ്മർദ്ദം, വൃക്കരോഗങ്ങൾ, ക്യാൻസർ എന്നീ രോഗങ്ങളുള്ളവർ, കൊച്ചുകുട്ടികൾ എന്നിവരുമായി നിശ്ചിത അകലം പാലിക്കണം.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top