12 August Wednesday

ഇവിടെയുണ്ട്‌ നെൽകൃഷിയിലെ പഴമ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

കോടോം പണാംകോട് വയലിൽ നാരായണനും മകൻ അജീഷും കാളപൂട്ടുന്നു

രാജപുരം
നെൽകൃഷിരീതിമാറിയെങ്കിലും പരമ്പരാഗത രീതികൈവിടാതെ നാരായണൻ. കർഷക സമര പോരാട്ടങ്ങൾക്ക് പേര് കേട്ട കോടോത്തെ മണ്ണിലാണ്‌ പണാംകോട് നാരായണനും മകൻ അജീഷും കാളപൂട്ടി നെൽകൃഷിയിറക്കുന്നത്‌.  ഉഴുതാനും, കൊയ്യാനും യന്ത്രങ്ങൾ എത്തിയ കാലത്തെ  പഴയകൃഷി യുവതലമുറക്ക്‌ കൗതുകമാവുകയാണ്‌.  
ഒരുകാലത്ത് കോടോത്ത്  മുഴുവൻ വയലുകളായിരുന്നു.   ക്രമേണ വയലുകൾ നികത്തി കമുങ്ങും, തെങ്ങും നട്ടു. കെട്ടിടങ്ങളും ഉയർന്നു അപ്പോഴും നാരായണൻ  നെൽകൃഷി ഉപേക്ഷിച്ചിട്ടില്ല. പരമ്പരാഗത രീതിയും. കർഷകസംഘത്തിന്റെ നേതൃത്വത്തിലാണ് ഇത്തവണ കൃഷി ഇറക്കുന്നത് 15ന് നാട്ടി ഉത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാരായണനും നാട്ടുകാരും.
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top