19 April Monday
ആർഎസ്എസ്– ബിജെപി അക്രമത്തിൽ ഗൃഹനാഥനും ഭാര്യയ്‌ക്കും മക്കൾക്കും‌ ഗുരുതരം

ആദിവാസി കുടുംബത്തെ 
വീട്ടിൽകയറി വധിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

പറക്കളായിയിൽ ബിജെപിക്കാരുടെ വെട്ടേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഓമനയെ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ സന്ദർശിക്കുന്നു

അമ്പലത്തറ
എൽഡിഎഫിന്‌ വോട്ട് ചെയ്‌തിന്റെ പേരിൽ സിപിഐ എം അനുഭാവികളായ ആദിവാസി  കുടുംബത്തെ ആർഎസ്എസ് –- ബിജെപി സംഘം വീട് കയറി കൊലപ്പെടുത്താൻ ശ്രമിച്ചു. അക്രമത്തിനിടയിൽ യുവമോർച്ച നേതാവിന്‌ പരിക്കേറ്റത്‌ സിപിഐ എം അക്രമമെന്ന്‌ പ്രചരിപ്പിക്കാനും ശ്രമം.  അമ്പലത്തറ പറക്കളായി വലിയകടവ് താമസിക്കുന്ന രാമകൃഷ്ണൻ (54), ഭാര്യ ഓമന (47), മകൻ മിഥുൻരാജ് (19), മകൾ മിഥുല എന്നിവരെയാണ്  ചൊവ്വാഴ്‌ച രാത്രി വീട്ടിൽ കയറി അക്രമിച്ചത്‌.  ഗുരുതര പരിക്കേറ്റ രാമകൃഷ്ണനെയും  ഓമനയെയും മിഥുലയെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും മിഥുൻരാജിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  വോട്ടെടുപ്പ്‌ കഴിഞ്ഞ ശേഷം രാത്രി 10.30 ഓടെ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്  ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ആയുധങ്ങളുമായി വീട്ടിലെത്തിയായിരുന്നു അക്രമം.  ബിജെപി ആർഎസ്എസ് ശക്തി കേന്ദ്രമായ പറക്കളായിൽ സിപിഐ എം അനുഭാവിയായി ജീവിക്കാൻ അനുവദിക്കില്ല എന്ന്‌ പറഞ്ഞായിരുന്നു അക്രമം.   ബിജെപിക്കാരുടെ ആജ്ഞ അവഗണിച്ച് എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതിന്റെ പകയാണ് അക്രമത്തിന്‌ പിന്നിൽ.  രാത്രി വീടിന് കല്ല് വന്ന് പതിക്കുന്ന ശബ്ദം കേട്ടു പുറത്തിറങ്ങിയ മിഥുൻരാജിനെ അക്രമി സംഘം വടിവാൾ കൊണ്ട് വെട്ടുമ്പോൾ അമ്മ ഓമന നിലവിളിച്ചുകൊണ്ടു തടയാൻ ചെന്നു. അവരെ വാൾ കൊണ്ട് തലയ്ക്ക് വെട്ടി. രാമകൃഷ്ണൻ ഓടിവന്നു തടഞ്ഞപ്പോൾ അക്രമി സംഘം അയൾക്ക്‌ നേരെ വാൾ വീശി.  ഈ കുടുംബത്തെ മുമ്പും ബിജെപി ക്രമിനൽ സംഘം നിരവധി തവണ ഭീഷണിപ്പെടുത്തിരുന്നു. 
 
സിപിഐ എം 
അക്രമമെന്ന്‌ 
വരുത്താൻ ശ്രമം
അക്രമിക്കാൻ നേതൃത്വം നൽകിയ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്തിന്‌ അക്രമത്തിനിടയിൽ പരിക്ക്‌ പറ്റിയിരുന്നു.   വടി, വാൾ, കത്തി എന്നിവയുമായി എത്തിയ 15 അംഗം സംഘം കുടുംബാംഗങ്ങളെ വെട്ടുന്നതിനിടയിലാണ്‌ ശ്രീജിത്തിന്‌ പരിക്കേറ്റത്‌. എന്നാൽ പുലരുംമുമ്പ്‌ അത്‌  യുവമോർച്ച നേതാവിന് നേരെ സിപിഐ എം അക്രമം എന്ന നിലയിൽ ബിജെപി മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചു. 
 
മന്ത്രിയും നേതാക്കളും സന്ദർശിച്ചു
അമ്പലത്തറ
പരിക്കേറ്റ ആശുപത്രികളിൽ  കഴിയുന്ന  രാമകൃഷ്ണൻ, ഭാര്യ ഓമന, മകൻ മിഥുൻ രാജ്, മകൾ മിഥുല  എന്നിവരെ കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിയും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ,  സി ബാബുരാജ്, പി ഗംഗാധരൻ എന്നിവർ സന്ദർശിച്ചു.   കണ്ണൂർ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പോയാണ്‌ കണ്ടത്‌. അക്രമികൾ തകർത്ത രാമകൃഷ്ണന്റെ വീടും നേതാക്കൾ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top