30 May Saturday
ജലനിധി പൈപ്പും പൊട്ടിച്ചു

അതിർത്തിയിലെ റോഡുകൾ വെട്ടിപ്പൊളിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
പൈവെളിഗെ
കർണാടക അതിർത്തി  അടക്കുന്നതിന്റെ മറവിൽ ഗോളിക്കട്ടെ–-കാന്തില, കാന്തില–- കാടൂർ റോഡുകൾ വെട്ടിപ്പൊളിച്ചു. ജലനിധിയുടെ ജല വിതരണ പൈപ്പുകളും തകർത്തു. കേരള ഭൂമിയിൽ 200 മീറ്ററിലേറെ അകത്ത്‌ കയറിയാണ്‌  ഗോളിക്കട്ടെ–-കാന്തില പഞ്ചായത്ത്‌ റോഡ്‌ വെട്ടിപ്പൊളിച്ചത്‌.   കാന്തില–- കാടൂർ  റോഡിൽ  രണ്ടിടങ്ങളിലാണ്‌ കുഴി തോണ്ടി മണ്ണിട്ടത്‌. ഇവിടെയാണ്‌ ജലനിധി പൈപ്പ്‌ പൊട്ടിച്ചത്‌. ജെസിബി ഉപയോഗിച്ചു ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന്‌ മണ്ണും എടുത്തിട്ടുണ്ട്‌. 
മിത്തനടുക്ക സ്വദേശികളും ബിജെപി പ്രവർത്തകരുമായ രാജേഷ്‌, ജഗദീഷ്‌, ഹരീഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇത്‌ ചെയ്‌തത്‌.  സിപിഐ എം നൽകിയ പരാതിയിൽ  വിട്‌ല എസ്‌ഐ വിനോദ്‌കുമാർ  സ്ഥലത്ത്‌ എത്തി മണ്ണ്‌ നീക്കിയെങ്കിലും  റോഡ്‌ പൂർവസ്ഥിതിയിലാക്കിയിട്ടില്ല.  കേരളത്തിന്റെ ഭാഗമായ ഭൂമി കയ്യേറി പഞ്ചായത്ത്‌ റോഡ്‌ വെട്ടിപൊളിക്കാൻ കൂട്ടുനിന്ന സൗത്ത്‌ കാനറ കലക്ടർ ഉൾപ്പെടെയുള്ള   ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യം ഉയരുകയാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top