28 March Tuesday

അമ്പമ്പോ... എന്തൊരു തൂക്കം, എന്തൊരു വലിപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ചെറുവത്തൂർ അഗ്രി ഫെസ്‌റ്റിലെ കാർഷിക വിളകളുടെ പ്രദർശനം

 ചെറുവത്തൂർ 

ഒരുചേനയുടെ തൂക്കം 48 കിലോ.  കപ്പ 123 കിലോയുടേത്‌.കർഷകർ വിയർപ്പൊഴുക്കിയപ്പോൾ മണ്ണിൽ വിളഞ്ഞ ഉൽപന്നങ്ങളുടെ അതിശയിപ്പിക്കുന്ന കാഴ്‌ചയുണ്ട്‌ ചെറുവത്തൂരിലെ  അഗ്രി ഫെസ്‌റ്റിൽ. ഇവയുടെ വലിപ്പവും തൂക്കവും ആരെയും അതിശയിപ്പിക്കും. ബ്ലോക്ക്‌ പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലെ കർഷകർ ഉത്‌പാദിപ്പിച്ചവ ശേഖരിച്ചാണ്‌  പ്രദർശനം ഒരുക്കിയത്‌. സാധരണ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്നവ  മാത്രമല്ല. വൈവിധ്യമാർന്ന പഴവർഗങ്ങളും ഫലങ്ങളും പച്ചക്കറി ഉൽപന്നങ്ങളും ഇവിടെയുണ്ട്‌. പ്രദർശന നഗരിയിൽ കയറിയാൽ  ആദ്യമെത്തുന്നത്‌  കാർഷിക ഉൽപന്നങ്ങളുടെയും ഔഷധ ഫല തോട്ടത്തിന്റെയും പച്ചപ്പ്‌ നിറഞ്ഞ ഈ കാഴ്‌ചയിലേക്കാണ്‌. ദിവസവും കാർഷിക സെമിനാർ, കലാപരിപാടികൾ എന്നിവയുമുണ്ട്‌. കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എം സുമേഷ്  അധ്യക്ഷനായി. റികാർഷിക സർവകലാശാലാ റിട്ട. അസോസിയേറ്റ് ഡീൻ എം ഗോവിന്ദൻ, കെ ബിന്ദു, എം ഷംന എന്നിവർ സംസാരിച്ചു. എം വി സുജാത സ്വാഗതവും പി വസന്ത  നന്ദിയും പറഞ്ഞു. 
ഫെസ്‌റ്റിൽ ഇന്ന്‌
പകൽ 2–- നെൽകൃഷി ആദായകരമാക്കാം: സെമിനാർ. 
രാത്രി 7–-  കുടുംബശ്രീ കലാപരിപാടികൾ, സജ്‌ലാ സലീമിന്റെ ഇശൽ ഹബീബി
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top