26 September Saturday

ജാഗ്രതയോടെ കയ്യൂർ‐ചീമേനി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
ചീമേനി
കൊവിഡ‌് പശ‌്ചാത്തലത്തിൽ കയ്യൂർ ചീമേനി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ക്രമീകരിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേത്രിത്വത്തിൽ പഞ്ചായത്തിൽ നടത്തിയ വിവിധ സംഘടന പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗമാണ‌് തീരുമാനമെടുത്തത്‌. 
പഞ്ചായത്ത‌് പരിധിയിലെ കടകൾ രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ മാത്രം തുറക്കാം. ഞായറാഴ‌്ചകളിൽ മുഴുവൻ കടകളും അടച്ചിടണം. ഫുട‌്പാത്ത‌് കച്ചവടം പൂർണമായും ഒഴിവാക്കണം. 
വ്യാപാര സ്ഥാപനങ്ങൾ വില ഏകീകരിച്ച‌് ഉപഭോക്താക്കളിൽ നിന്നും ഈടാക്കണം. ഇതിനായി വ്യാപാര സംഘടനകളുടെ പ്രതിനിധികളുടെ ഇടപെടൽ ഉറപ്പാക്കണം. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ കൈയുറയും മാസ‌്കും നിർബന്ധമായും ധരിക്കണം. 
കടകളിലെത്തുന്നവർ സാമൂഹിക അകലം പാലിക്കുമെന്ന‌് ഉറപ്പ‌് വരുത്തുന്നതിനായി വടം കെട്ടുകയും സ്ഥലം മാർക്ക‌് ചെയ്യുകയും ചെയ്യണം. സ്ഥാപനങ്ങളിൽ   സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ‌് എന്നിവ ഉറപ്പുവരുത്തണം. 
വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോ ടാക‌്സി എന്നിവയിലും ഉപഭോക്താക്കളുടെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി റജിസ്‌റ്റർ സൂക്ഷിക്കണം. വാഹനങ്ങളിൽ ഡ്രൈവർ യാത്രക്കാർ എന്നിവരെ വേർതിരിക്കുന്ന ക്യാബിൻ ഒരുക്കണം. ഡ്രൈവർമാർ മാസ‌്ക‌് കയ്യുറ എന്നിവ ധരിക്കണം. 
ഓരോ യാത്രകൾക്ക‌് ശേഷവും വാഹനം അണുവിമുക്തമാാക്കണം. ചുമട്ട‌് തൊഴിലാളികൾ കൈയുറ, മാസ‌്ക‌് എന്നിവ ധരിക്കുന്നതോടൊപ്പം ഓരോ ജോലിക്ക‌് ശേഷവും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച‌് കൈകൾ ശുദ്ധീകരിക്കണം. പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ശകുന്തള അധ്യക്ഷയായി. കയനി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top