28 May Thursday

മെഡിക്കൽ കോളേജ്‌ കോവിഡ്‌ ആശുപത്രിയാക്കിയത്‌ മാതൃകാപരം: എം വി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
കാസർകോട്
കോവിഡ്‌ തീവ്രമേഖലയായ കാസർകോട്‌ ജില്ലയിലെ ആരോഗ്യമേഖലക്ക്‌ കൂടുതൽ സഹായം നൽകിയ സംസ്ഥാന സർക്കാരിനെ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ അഭിനന്ദിച്ചു. കാസർകോട്‌ ഗവ. മെഡിക്കൽ കോളേജിനെ കൊവിഡ്‌ ആശുപത്രിയാക്കിയ സർക്കാർ 7 കോടി രൂപയുടെ സംവിധാനങ്ങൾ ഒരുക്കി. കെഎസ്‌ഇബി സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽ നിന്ന്‌ 10 കോടി രൂപ അനുവദിച്ചു. യുഡിഎഫ്‌ കാലത്ത്‌ തറക്കല്ലിട്ട്‌  ഇഴഞ്ഞുനീങ്ങിയ മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവർത്തനം എൽഡിഎഫ്‌ അധികാരത്തിൽ വന്നതോടെയാണ്‌ വേഗത്തിലായത്‌. അക്കാദമിക്ക്‌ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി.  
ഇവിടെയാണ്‌ കോവിഡ്‌ആശുപത്രി പ്രവർത്തിക്കുന്നത്‌. ആശുപത്രി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാകുകയാണ്‌. ലോകത്തെ വൻകിട രാജ്യങ്ങൾ പോലും അന്തം വിട്ട്‌ നിൽക്കുമ്പോൾ കേരളം നടപ്പാക്കുന്ന കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട്‌ ജില്ലയിൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ മാതൃകപരമാണ്‌. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന്‌ 27 പേരടങ്ങുന്ന വിദഗ്ധ സംഘം ജില്ലയിലെത്തിയത്‌   ആരോഗ്യപ്രവർത്തകർക്ക്‌ കൂടുതൽ ഊർജം പകരും.
പ്രധാന വാർത്തകൾ
 Top