18 September Wednesday
കശ‌്മീർ

ഡിവൈഎഫ‌്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
കാഞ്ഞങ്ങാട‌് 
കാശ്‌മീരിന്റെ ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്രനടപടിയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ‌്ഐ കാഞ്ഞങ്ങാട‌് ബ്ലോക്ക‌് കമ്മറ്റി നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ പ്രസിഡന്റ‌് പി കെ നിഷാന്ത‌് ഉദ‌ഘാടനം ചെയ‌്തു. വിപിൻ  അധ്യക്ഷനായി . രതീഷ‌്   നെല്ലിക്കാട്ട‌്,  ഡോ. സിദ്ധാർഥ്‌ രവീന്ദ്രൻ, ഹരിത നാലാപ്പാടം എന്നിവർ സംസാരിച്ചു. എൻ പ്രിയേഷ‌് സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി കാലിക്കടവിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  ജില്ലാ സെക്രട്ടറിയേറ്റ് അംഗം രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ഉമേഷ് പിലിക്കോട് അധ്യക്ഷനായി, കെ ശ്രീകുമാർ, ടി വി വിനോദ്, കെ ഭജിത്ത്, ടി രാജേഷ്,  ഷിപിൻ പിലിക്കോട് എന്നിവർ സംസാരിച്ചു. കെ കനേഷ്‌ സ്വാഗതം  പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top