25 July Thursday

നാട്ടിൽ പച്ച പടരട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ മുഴക്കോം എകെജി മന്ദിരം പരിസരത്ത്‌ തൈ നടുന്നു.

കാസർകോട്‌
മഴ മാറി നിന്ന പരിസ്ഥിതി ദിന പകലിൽ ജില്ലയിലെമ്പാടും മരത്തൈ നട്ടു. ജില്ലയിലെ സ്‌കൂളുകളിലും ഓഫീസുകളിലും പരിസ്ഥിതി ദിനാചരണം നടന്നു.  സിപിഐ എം, കർഷകസംഘം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ബാലസംഘം പ്രവർത്തകർ വിവിധയിടങ്ങളിൽ മരം നട്ടു. തൈ സംരക്ഷിക്കുന്ന ചുമതലയും അതാതിടങ്ങളിലെ പ്രവർത്തകർ ഏറ്റെടുത്തു.
സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ക്ലായിക്കോട്‌ മുഴക്കോം എ കെ ജി മന്ദിരം പരിസരത്ത്‌ തൈ നട്ടു. കെ വി ഗംഗാധരൻ അധ്യക്ഷനായി. കെ രാജു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ നീലേശ്വരം ഏരിയാകമ്മിറ്റി ഓഫീസിലും കാലിക്കടവിൽ ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമനും തൈ നട്ടു.
ഉദുമാ ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ ചട്ടഞ്ചാലിലും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ പനത്തടിയിലും എളേരി ഏരിയാസെക്രട്ടറി ടി കെ സുകുമാരൻ ഭീമനടിയിലും വൃക്ഷ തൈ നട്ടു. ബേഡകം ഏരിയാസെക്രട്ടറി എം അനന്തൻ കൊളത്തൂർ ബറോട്ടിയിലും കാറഡുക്ക ഏരിയാസെക്രട്ടറി എം മാധവൻ നെല്ലിയടുക്കം ഇ എം എസ്‌ പഠനകേന്ദ്രം സ്ഥലത്തും കാസർകോട്‌ ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ എടനീരിലും തൈനട്ടു. കാഞ്ഞങ്ങാട്‌ ഏരിയയിൽ മേലാങ്കോട്ട് ഏരിയാസെക്രട്ടറി കെ രാജ്മോഹൻ തൈ നട്ടു.
യുവജന ക്ഷേമ ബോർഡ്  ജില്ലാ യുവജന കേന്ദ്രം നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിന്‌ മുന്നിൽ മരം നട്ടു. മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്‌തു. 
കർഷകസംഘം തൈകൾ നട്ടുപിടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പൊന്മാലത്ത്  ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനം ചെയ്‌തു. എസ്‌എഫ്‌ഐ തൈനടൽ ജില്ലാ തല ഉദ്‌ഘാടനം തൃക്കരിപ്പൂർ ഇടയിലക്കാട്‌ കവ്വായി കായലോരത്ത്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്‌ണവ്‌ മഹേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. 
ബാലസംഘം 85ാം  വാർഷികാഘോഷത്തിന്റെ ഭാഗമായി  മുഴുവൻ ഏരിയകളിലും 85 വൃക്ഷ തൈ നട്ടു. ചെറുവത്തൂർ മടക്കരയിൽ എം രാജഗോപാലൻ എംഎൽഎ  വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. 
ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന ജില്ലാ തല പരിസ്ഥിതി ദിനാചരണം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.
പനത്തടി സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ പൂടംകല്ലിൽ കേരളാ ബാങ്ക് ഡയറക്ടർ സാബു അബ്രാഹം വൃക്ഷതൈ നട്ടു. ജില്ലാ ലൈബ്രറി കൗൺസിൽ പുലിക്കുന്നിൽ സംഘടിപ്പിച്ച  പരിസ്ഥിതി ദിനാചരണം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. പി അപ്പുക്കുട്ടൻ അധ്യക്ഷനായി. ഗ്രന്ഥാലോകം എഡിറ്റർ പി വി കെ പനയാൽ, ജില്ലാ പ്രസിഡന്റ്‌ കെ വി കുഞ്ഞിരാമൻ,  ടി രാജൻ, ഇട്ടക്കാട് കരുണാകരൻ, പി കെ അഹമ്മദ് ഹുസൈൻ,  ഇ ജനാർദ്ദനൻ, ഡോ. വിനോദ് കുമാർ പെരുമ്പള, എം പത്മാക്ഷൻ എന്നിവർ സംസാരിച്ചു. ഡോ. പി പ്രഭാകരൻ സ്വാഗതവും  പി ദാമോദരൻ നന്ദിയും പറഞ്ഞു.
ദേശീയപാത നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി കുമ്പള ദേശീയപാതയോരത്ത് ഫലവൃക്ഷ തെരുവള ഒരുക്കി. നടൻ പി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കവി പവിത്രൻ തിക്കുനി, ജില്ലാ ജിയോളജിസ്‌റ്റ്‌ കെ ആർ ജഗദീശൻ എന്നിവർ മുഖ്യാതിഥികളായി. എം നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കെ ടി കെ അജിത്‌ കുമാർ അധ്യക്ഷനായി. ജസ്‌പ്രീത്‌, ശങ്കർ ഗണേഷ്‌, ശാഹുൽ ഹമീദ്‌ എന്നിവർ സംസാരിച്ചു. ലയ്‌സൺ ഓഫീസർ നിഷാൻ സ്വാഗതവും ജി എസ്‌ രഞ്ജിത്ത്‌ നന്ദിയും പറഞ്ഞു. 
പെരിയ കേന്ദ്ര സർവ്വകലാശാലാ കാമ്പസിൽ ആയിരം മരം നടും. വൈസ് ചാൻസലർ പ്രൊഫ. എച്ച് വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്തു.
 കാസർകോട്‌ കലക്ടറേറ്റ്‌ പരിസരത്ത്‌ കലക്ടർ കെ ഇമ്പശേഖർ  ഔഷധ ചെടി നട്ട് ഉദ്ഘാടനം ചെയ്‌തു. 
സാമൂഹ്യവനവൽക്കരണ വിഭാഗം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്‌കരിച്ച വൃക്ഷ സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വലിയ പറമ്പയിൽ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top