02 July Thursday

ഹോം ക്വാറന്റൈൻ വീടുകള്‍ ഏറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കാസർകോട്‌
വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഹോം ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിന് ആൾത്താമസമില്ലാത്ത വീടുകൾ ഏറ്റെടുക്കാൻ തീരുമാനം. പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്ക് നിർദേശം നൽകി. കോവിഡ് -19 പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. എംപി, എംഎൽഎ, നഗരസഭാ അധ്യക്ഷർ  ഉൾപ്പെടെയുള്ള ജനപതിനിധികൾ,  കലക്ടർ, ജില്ലാ പൊലീസ്‌ മേധാവി തുടങ്ങിയവരുടെ  അവലോകന യോഗം എല്ലാ ആഴ്‌ചയും കലക്ടറേറ്റിൽ ചേരും. 
ബുധനാഴ്‌ച രാവിലെ പത്തിനായിരിക്കും യോഗം.  രണ്ടാഴ്ചയിൽ ഒരിക്കൽ മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക  യോഗവും ചേരും. വെള്ളിയാഴ്‌ച യോഗത്തിൽ പങ്കെടുക്കാത്ത ജനപ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത്-, മുനിസിപ്പൽ തല ജാഗ്രതാ സമിതികൾ, വാർഡ്തല ജാഗ്രതാ സമിതികൾ എന്നിവ കൃത്യമായി യോഗം ചേരും.  രോഗികളുടെ എണ്ണം ജില്ലയിൽ വർധിച്ച സാഹചര്യത്തിൽ പൊലീസിൽ കൂടുതൽ പേരെ  നിയോഗിക്കണമെന്ന് ജനപ്രതിനിധകൾ ആവശ്യപ്പെട്ടു. എംഎൽഎമാരായ കെ കുഞ്ഞിരാമൻ, എം രാജഗോപാലൻ,  കലക്ടർ ഡോ.  ഡി സജിത് ബാബു, ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ,  നഗരാസഭാ അധ്യക്ഷന്മാരായ വി വി രമേശൻ, പ്രൊഫ. കെ പി  ജയരാജൻ, കാസർകോട് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ  എം നൈമുന്നീസ, സബ്കലക്ടർ അരുൺ കെ വിജയൻ, എഡിഎം എൻ ദേവിദാസ് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top