07 July Tuesday

വാട്ടർ അതോറിറ്റി ജീവനക്കാരന്റെ കാർ തകർത്തു കഞ്ചാവ്‌ സംഘങ്ങൾ ഏറ്റുമുട്ടി;

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കുമ്പള
ഉപ്പളക്കടുത്ത ബേക്കൂറിൽ കഞ്ചാവ്‌ സംഘങ്ങൾ  ഏറ്റുമുട്ടി. രണ്ട്‌ പേർക്ക്‌ വെട്ടേറ്റു. പ്രദേശത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി സമീപത്ത്‌ നിർത്തിയിട്ട, വാട്ടർ അതോറിറ്റി ജീവനക്കാരന്റെ കാറും തകർത്തു. ബേക്കൂരിലെ ഗഫൂർ (42), ഉപ്പള ഹിദായത്ത്‌ നഗറിലെ ബദറുദീൻ (44) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. വെള്ളിയാഴ്‌ച രാവിലെ പത്തോടെയാണ്‌ സംഭവം. കാറിൽ പോകുന്നതിനിടെ ഇരുവരെയും പുറത്തിറക്കി എട്ടംഗ സംഘം  മർദിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു. തുടർന്നാണ്‌  ബേക്കൂറിലുള്ള ശുദ്ധീകരണ ശാലക്ക്‌ മുന്നിൽ നിർത്തിയിട്ടിരുന്ന വാട്ടർ അതോറിറ്റി  ജീവനക്കാരൻ നീലേശ്വരം സ്വദേശി വി എം ബിനുമോന്റെ കാർ തകർത്തത്‌. കാർ തകർക്കുന്നത്‌ കണ്ട്‌ ഓഫീസിൽ നിന്ന്‌ പുറത്തിറങ്ങാൻ നോക്കിയ ബിനുവിനെ സംഘം തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തി. 
     ഒരുമാസം മുമ്പ്‌  ഗഫൂറിനെ  തട്ടികൊണ്ടുപോയി മിയാപദവിലെ മൈതാനത്ത്‌ വച്ചു കാൽ തല്ലിയൊടിച്ചിരുന്നു. വീട്ടുകാരിൽ നിന്ന്‌ പണം വാങ്ങിയ ശേഷമാണ്‌ വിട്ടയച്ചത്‌. പിന്നീട്‌ ആ കേസിൽ പ്രതിയായ മിയാപദവിലെ  അബ്ദുൾ റഹീമിനെ  തട്ടികൊണ്ടുപോയി ജോഡ്‌ക്കൽ ബടന്തൂരിൽ വച്ചു തലക്കടിച്ച്‌  പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ്‌ വെള്ളിയാഴ്‌ചത്തെ അക്രമമെന്ന്‌ സംശയിക്കുന്നു.കുമ്പള പൊലീസ്‌ കേസെടുത്ത്‌അന്വേഷണം തുടങ്ങി. 
വാട്ടർ അതോറിറ്റിയുടെ ബേക്കൂറിലുള്ള ജലശുദ്ധീകരണശാലയിലെ ജീവനകാർക്ക്‌ നേരെയുണ്ടായ ഗുണ്ടാ അക്രമണത്തിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ശക്തമായി  പ്രതിഷേധിച്ചു.അക്രമികളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണം. വാട്ടർ ആതോറിറ്റി ഓഫീസുകൾ, പ്ലാന്റ്, പമ്പുഹൗസുകൾ എന്നിവക്ക്‌ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top