02 July Thursday

എസ്‌എഫ്‌ഐ പരിസ്ഥിതി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കാസർകോട്‌
എസ് എഫ്  ഐ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ “പഠിക്കാം പ്രകൃതിയോടൊപ്പം പടുത്തുയർത്താം കാർഷിക സംസ്കാരം “ എന്ന മുദ്രാവാക്യം  ഉയർത്തി വാരാചരണത്തിന് തുടക്കമായി. ജില്ലാ തല ഉദ്‌ഘാടനം  ഉദുമ ഗവ: കോളേജിൽ വ്യക്ഷത്തെ നട്ട്‌ ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ നിർവഹിച്ചു. കാസർകോട്‌ ഏരിയ തല ഉദ്ഘാടനം ജില്ല സെക്രട്ടറി ആൽബിൻ മാത്യു നിർവഹിച്ചു.          ഉദുമ ഏരിയ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ  അഭിരാം നിർവഹിച്ചു.  ചെറുവത്തൂർ ഏരിയാതല ഉദ്ഘാടനം തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി പി ജാനകി നിർവ്വഹിച്ചു.      കാഞ്ഞങ്ങാട് ഏരിയ തല ഉദ്ഘാടനം മേലാങ്കോട്ട് എസ് എഫ് ഐ മുൻ ജില്ല പ്രസിഡന്റ് കെ രാജ് മോഹൻ നിർവഹിച്ചു.             നീലേശ്വരം ഏരിയ തല ഉദ്ഘാടനം നീലേശ്വരത്ത്  ജില്ല ജോ. സെക്രട്ടറി അഭിജിത്ത് നിർവഹിച്ചു.       ബേഡകം ഏരിയ തല ഉദ്ഘാടനം കുണ്ടംകുഴിയിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രനും നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴിയും ചേർന്ന് നിർവഹിച്ചു. പനത്തടി ഏരിയതല ഉദ്ഘാടനംഡിവൈഎഫ്‌ഐ  പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ് അട്ടേങ്ങാനം സ്കൂളിൽ നിർവ്വഹിച്ചു.      തൃക്കരിപ്പൂർ ഏരിയ തല ഉദ്ഘാടനം പിലിക്കോട് ഡിവൈഎഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് ട്രഷറർ ഉമേഷ് പിലിക്കോട് നിർവഹിച്ചു.    
എളേരി ഏരിയ തല ഉദ്ഘാടനം  ഭീമനടിയിൽ വെസ്‌റ്റ്‌  എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ .സുകുമാരൻ നിർവഹിച്ചു.   കാറഡുക്ക  ഏരിയ തല ഉദ്ഘാടനം ഇരിയണ്ണിയിൽ മനോജ് ഇരിയണ്ണി നിർവഹിച്ചു.      
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top