28 May Thursday

10,000 രൂപ സഹായധനം അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
കാസർകോട്‌
ലോക്ക്‌ ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ലോട്ടറി തൊഴിലാളികൾക്കും പതിനായിരം രൂപയെങ്കിലും സഹായ ധനം അനുവദിക്കണമെന്ന്‌ കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി  ആവശ്യപ്പെട്ടു. വിധവകൾ, അഗതികൾ, ഭിന്നശേഷിക്കാർ, രോഗികൾ, പ്രായാധിക്യമുള്ളവർ എന്നിവരുടെ ആശയും സ്വപ്‌നവുമാണ്‌ ഈ രംഗം. 
കൊറോണ എന്ന മാരക രോഗ വ്യാപനം പ്രത്യേകിച്ച്‌ കാസർകോട്‌ ജില്ലയിൽ അതിഗുരുതരമായി ബാധിക്കപ്പെട്ട ഈ സാഹചര്യത്തിൽ നിരവധി ആളുകൾ ചികിത്സയിലാണ്‌. 
പ്രത്യേകിച്ച്‌ ലോട്ടറി തൊഴിലാളികൾക്ക്‌ ലോട്ടറി വിൽപ്പന നടത്താനോ, ജീവിക്കാനോ സാധിക്കാത്ത സാഹചര്യമാണ്‌. ഈ ഘട്ടത്തിൽ തൊഴിലാളികളെ സംരക്ഷിക്കാൻ 10,000 രൂപവീധം ലോട്ടറി തൈാഴിലാളികൾക്ക്‌ അനുവദിക്കണമെന്ന്‌ കേരള ലോട്ടറി സംരക്ഷണ സമിതി നേതാക്കളായ  പി പ്രഭാകരൻ(സി ഐടിയു),എം മധുസൂദനൻ നമ്പ്യാർ(എഐടിയുസി), കെ എം ശ്രീധരൻ(ഐഎൻടിയുസി), ബിജു എൻ കെ(കെ എൽ യുഎസ്‌ യു) എന്നിവർ സർക്കാരിനോടും ക്ഷേമനിധി ബോർഡിനോടും ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top