14 May Friday

ധർമടത്ത്‌ വോട്ട്‌ വിഹിതത്തിലും ഭൂരിപക്ഷത്തിലും വർധന

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
 
കണ്ണൂർ
മുഖ്യമന്ത്രി പിണറായി വിജയന്‌ തിളക്കമാർന്ന വിജയം നൽകിയ ധർമടം മണ്ഡലത്തിൽ എൽഡിഎഫ്‌ വോട്ട്‌ വിഹിതവും വർധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷത്തിലും വർധന. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമഗ്രാധിപത്യവുമായാണ്‌ എൽഡിഎഫിന്റെ ചരിത്രവിജയം.
1,60,247 വോട്ടാണ്‌ പോൾ ചെയ്‌തത്‌. ഇതിൽ 95,522 വോട്ടും എൽഡിഎഫിനാണ്‌. 59.61 ശതമാനം.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 87,329 വോട്ടാണ്‌ പിണറായി നേടിയത്‌. 56.84 ശതമാനമായിരുന്നു വോട്ട്‌ വിഹിതം. ഇക്കുറി വോട്ട്‌ വിഹിതത്തിൽ 3.07 ശതമാനത്തിന്റെ വർധന. 2016ൽ 36,905 ആയിരുന്ന ഭൂരിപക്ഷത്തിൽ 13,128 വോട്ടിന്റെ വർധന. 2016 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ യുഡിഎഫിന്റെ വോട്ട്‌ വിഹിതം 4.49 ശതമാനം കുറഞ്ഞു. 32.82ൽ നിന്ന്‌ 28.33 ശതമാനമായാണ്‌ കുറഞ്ഞത്‌. 
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ എൽഡിഎഫിന്‌ 49,180 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ തിരിച്ചടിയുണ്ടായപ്പോഴും ധർമടം വേറിട്ടുനിന്നു. 4099 വോട്ടിന്റെ ലീഡ്‌ അന്നും  മണ്ഡലത്തിൽ എൽഡിഎഫ്‌ നേടി.
    2011ൽ നിലവിൽ വന്ന ധർമടം മണ്ഡലത്തിൽ ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ വോട്ട്‌ വിഹിതവും ഭൂരിപക്ഷവും വർധിപ്പിക്കുകയാണ്‌. ആദ്യ തെരഞ്ഞെടുപ്പിൽ 15,162 വോട്ടായിരുന്നു ഭൂരിപക്ഷം. 53.13 ശതമാനമായിരുന്നു വോട്ട്‌ വിഹിതം. യുഡിഎഫിനാകട്ടെ ആദ്യതെരഞ്ഞെടുപ്പിലെ 42 ശതമാനത്തിൽനിന്ന്‌ 2016 ആകുമ്പോഴേക്കും വോട്ട്‌ വിഹിതം പത്ത്‌ ശതമാനത്തോളം കുറഞ്ഞു. 
 
പഞ്ചായത്തുകളിലെ വോട്ട്‌ നില: വേങ്ങാട്‌–- എൽഡിഎഫ് - 15,454, യുഡിഎഫ് - 8,096, ബിജെപി - 1921. ഭൂരിപക്ഷം - 7358. ധർമടം–- എൽഡിഎഫ് -11,414, യുഡിഎഫ് - 4271, ബിജെപി - 3380. ഭൂരിപക്ഷം - 7143. പിണറായി–- എൽഡിഎഫ് - 17,388, യുഡിഎഫ് - 4453, ബിജെപി - 2218. ഭൂരിപക്ഷം 12,935. ചെമ്പിലോട്–- എൽഡിഎഫ് -12,222, യുഡിഎഫ് - 8200, ബിജെപി -526. ഭൂരിപക്ഷം - 4022. അഞ്ചരക്കണ്ടി–- എൽഡിഎഫ് - 8706, യുഡിഎഫ് - 5608, ബിജെപി - 1255, ഭൂരിപക്ഷം - 3098. പെരളശ്ശേരി–- എൽഡിഎഫ് - 13,129, യുഡിഎഫ് - 5204, ബിജെപി - 1716, ഭൂരിപക്ഷം - 7925. മുഴപ്പിലങ്ങാട്–- എൽഡിഎഫ് - 7804, യുഡിഎഫ് - 3774, ബിജെപി - 1078, ഭൂരിപക്ഷം - 4030. കടമ്പൂർ–- എൽഡിഎഫ് - 6023, യുഡിഎഫ് - 4483, ബിജെപി - 1258, ഭൂരിപക്ഷം - 1540.  തപാൽ വോട്ട്–- എൽഡിഎഫ് - 3382, യുഡിഎഫ് - 1310, ബിജെപി - 271, ഭൂരിപക്ഷം - 2072. ആകെ–- എൽഡിഎഫ് - 95,522, യുഡിഎഫ് - 45,399, ബിജെപി - 14,623, 
ഭൂരിപക്ഷം - 50,123.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top