07 June Sunday

റേഷൻ വെട്ടിപ്പ്‌: 7 കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
കാസർകോട്‌
റേഷൻ സാധനങ്ങളിൽ അളവിലും തൂക്കത്തിലും കുറവ് നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നുണ്ടെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ലീഗൽ മെട്രോളജി വകുപ്പ് 45 റേഷൻ കടകളിൽ പരിശോധന നടത്തി  ഏഴ്‌ ഉടമകൾക്കെതിരെ  കേസെടുത്തു. 
3 കിലോയേക്കാൾ കൂടുതൽ തൂക്കകുറവ് കണ്ടെത്തിയ കടകളും ഉൾപ്പെടുന്നു. ഗോതമ്പ് രേഖപ്പെടുത്തി ഉപഭോക്താവിന് നൽകാത്ത റേഷൻ കടകളുമുണ്ട്. കുപ്പിവെള്ളത്തിന് വില കൂടുതൽ ഈടാക്കിയതിന് 3 കേസെടുത്തു.
പ്രധാന വാർത്തകൾ
 Top