30 May Saturday

ചക്കയുടെ നല്ല കാലം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 കാഞ്ഞങ്ങാട്

നാടാകെ വീടൊതുക്കത്തിലായതോടെ താരമായത് ചക്ക.  മനുഷ്യരുടെ അവഗണന നേരിട്ട ചക്ക ഇന്ന്‌ തീൻമേശകളിൽ വിശിഷ്ട വിഭവമായി. കൊറോണക്കാലത്ത്‌ എല്ലാവരും വീട്ടിൽ ഇരിക്കേണ്ടിവന്നതും പച്ചക്കറിക്ക്‌  ക്ഷാമമുണ്ടാവുമെന്ന ഭയവുമായപ്പോൾ ആളുകൾ  ചക്കയിലേക്ക് തിരിയാൻ കാരണമായി. ചക്കയുടെ പോഷക സമൃദ്ധിയെക്കുറിച്ച് ബോധവാന്മാരാണെങ്കിലും പാചകം ചെയ്യാൻ പാകത്തിൽ  മെരുക്കിയെടുക്കാനുള്ള പ്രയാസമാണ്‌ പലരെയും അകറ്റുന്നത്‌.  കേരളത്തിനു പുറത്തുള്ളവർക്ക്‌ വിലയേറി പഴങ്ങളിലൊന്നാണ്‌ ചക്ക.  കൊറോണക്കാലത്ത് ചക്ക കൊണ്ട് നിർമിക്കാവുന്ന വിഭവങ്ങൾ എന്തൊക്കെയെന്ന്  നെറ്റിൽ പരതുകയാണ് വീട്ടമ്മമാർ. എണ്ണമറ്റ ചക്ക വിഭവങ്ങളുണ്ട്‌.  ഇടിച്ചക്ക മുതൽ  ചക്ക പുഴുക്കും ചക്ക എരിശേരിയും ചക്ക അടയും ചക്കവറുത്തതും ചക്കച്ചമ്മന്തിയുമൊക്കെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്‌   വീട്ടമ്മമാർ
പ്രധാന വാർത്തകൾ
 Top