09 December Monday

ബിജെപി വിട്ട കുടുംബത്തിന് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019
കാഞ്ഞങ്ങാട‌്   
ബിജെപിയിൽ നിന്ന് രാജിവച്ച‌്  സിപിഐ എമ്മിൽ ചേർന്ന കുടുംബത്തിന് സ്വീകരണം നൽകി. സിപിഐ എം  തടത്തിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ബിജെപി  വിട്ട  ബി കുഞ്ഞിരാമനും കുടുംബത്തിനും സ്വീകരണം നൽകിയത്. കെ കുഞ്ഞിരാമൻ എം എൽ എ  ഉദ്ഘാടനം ചെയ്തു.  ഡിഗ്രി പരീക്ഷയിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പോളിമർ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് നേടിയ കെ വി മേഘ യെയും എസ് എസ്എൽസി,-പ്ലസ് ടു ഉന്നത വിജയികളെയും അനുമോദിച്ചു.  
സിപിഐ എം പുല്ലൂർ ലോക്കൽ കമ്മിറ്റിയംഗം പി കൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയംഗങ്ങളായ ടി വി കരിയൻ, സുനു ഗംഗാധരൻ,   ലോക്കൽ സെക്രട്ടറി വി നാരായണൻ, ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ്, ചാലിങ്കാൽ മേഖലാസെക്രട്ടറി ഷിജു എന്നിവർ സംസാരിച്ചു.  പി അരവിന്ദാക്ഷൻ സ്വാഗതവും ടി വി അജയ്   നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top