കയ്യൂർ
ചെമ്മൺപാതയിലൂടെയുള്ള യാത്ര, കുന്നുകയറിയും പുഴ കടന്നുമെത്തുന്ന കുട്ടികളും അധ്യാപകരും. ബസ് സർവീസ് തീരെയില്ല. ഗതാഗതമാർഗം കടത്തുതോണി മാത്രം. അരയാക്കടവും താങ്കൈക്കടവും പൊതാവൂർ പൂരക്കടവും കടത്തുസ്റ്റോപ്പുകൾ.
ബസ് പോയിട്ട് ഓട്ടോവരെ കയ്യൂരിലെത്താത്ത കാലത്ത് കിലോമീറ്ററുകൾ താണ്ടി സ്കൂളിലെത്തിയവർ ഒത്തുചേർന്നു. 43 വർഷത്തിനുശേഷം. കൂട്ടിന് മക്കളും പേരമക്കളുമെത്തിയപ്പോൾ സംഗമം ഉഷാറായി. വൈദ്യുതിയും ഫോണും തീരെ ഇല്ലാത്ത അക്കാലത്തെ മങ്ങിയ ഓർമകൾക്ക് തിളക്കമേറെയുണ്ടെന്ന് പറയുകയായിരുന്നു കയ്യൂർ ഗവ. ഹൈസ്കൂൾ 1979 ബാച്ച് –- പൂർവവിദ്യാർഥി സംഗമം ‘ഒപ്പരം ’. അന്നത്തെ എസ്എസ്എൽസി ബാച്ചിലെ നാൽപതോളം പേരും കുടുംബാംഗങ്ങളും സംഗമത്തിനെത്തി.
അധ്യാപകരായിരുന്ന എ വി തമ്പാൻ, എൻ ദാമോദരൻ, ടി കുമാരൻ എന്നിവരൊക്കെ ഓർമകൾ പങ്കുവച്ചു. പഞ്ചായത്തംഗം പ്രശാന്ത് കൂക്കോട്ട് ഉദ്ഘാടനം ചെയ്തു. അച്യുതവാര്യർ അധ്യക്ഷനായി. ഒപ്പരം കൂട്ടായ്മ സെക്രട്ടറി എൻ ശശിധരൻ, കോമളവല്ലി ഞണ്ടാടി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..