24 August Saturday

അഭിമന്യുവിന്റെ ഓർമകളിൽ ആവേശം ജ്വലിപ്പിച്ച്‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാസർകോട‌് സംഘടിപ്പിച്ച വർഗീയ വിരുദ്ധ ദിനം മുൻ സംസ്ഥാന പ്രസിഡന്റ‌് ജയ‌്ക‌് സി തോമസ‌് ഉദ‌്ഘാടനം ചെയ്യുന്നു

കാസർകോട‌്
എറണാകുളം മഹാരാജാസ‌് കോളേജിൽ   വർഗീയ വാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിദിനം ജില്ലയിലെങ്ങും  വിദ്യാർഥികൾ വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു.  എസ‌്എഫ‌്ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട‌്   നൂറുകണക്കിന‌് വിദ്യാർഥികൾ പങ്കെടുത്ത റാലിയും കാസർകോട‌് ഗവ. കോളേജ‌് പരിസരത്ത‌്  പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം എസ‌്എഫ‌്ഐ മുൻ സംസ്ഥാന പ്രസിഡന്റ‌് ജയ‌്ക‌് സി തോമസ‌് ഉദ‌്ഘാടനം ചെയ‌്തു.  എസ‌്എഫ‌്ഐ പ്രവർത്തകരെ കായികമായി ഇല്ലാതാക്കി സംഘടനയെ തകർക്കാമെന്ന‌ത‌്  വർഗീയവാദികളുടെ വ്യാമോഹം മാത്രമാണെന്നും അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന‌് ഒരാണ്ട‌് തികയുമ്പോൾ  ഒരോ കാമ്പസിലും ആയിരക്കണക്കിന‌് വിദ്യാർഥികളാണ‌് എസ‌്എഫ‌്ഐ പതാക നെഞ്ചേറ്റാൻ കടന്നുവരുന്നതെന്ന‌ും ജയ‌്ക് പറഞ്ഞു.  ജില്ല പ്രസിഡന്റ‌് കെ അഭിരാം അധ്യക്ഷനായി.  ശിൽപ വർഗീയവിരുദ്ധ പ്രതിജഞ ചൊല്ലികൊടുത്തു. ജില്ല ജോ. സെക്രട്ടറി ജയനാരായണൻ, വിപിൻരാജ‌് പായം എന്നിവർ സംസാരിച്ചു‌. ജില്ല  സെക്രട്ടറി ആൽബിൻ മാത്യൂ സ്വാഗതവും പ്രവീൺ പാടി നന്ദിയും പറഞ്ഞു‌.  ബുധനാഴ‌്ച എല്ലാ ഏരിയാ കേന്ദ്രങ്ങളിലും വർഗീയവിരുദ്ധ സദസ‌് സംഘടിപ്പിക്കും.
തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയുടെയുടെ നേതൃത്വത്തിൽ നടന്ന അനുസ‌്മരണസമ്മേളനംസംസ്ഥാന കമ്മിറ്റിയംഗം ഇ കെ ദൃശ്യ ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ‌് വൈശാഖ് കൊടക്കാട് അധ്യക്ഷനായി. അക്ഷയ്, ശരൺ ദിവാകരൻ, ഷിബിൻ, വിപിൻരാജ്, മഞ്ചിമ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഷിപിൻ പിലിക്കോട് സ്വാഗതം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top