ഉദുമ
കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച സോളാർ ട്രാഫിക് സിഗ്നൽ തൂണുകൾ അപകടം വിളിച്ചുവരുത്തുന്നു. അടിഭാഗം തുരുമ്പിച്ച തൂണുകൾ വീഴാൻ തുടങ്ങി. പാലക്കുന്ന് -കോട്ടിക്കുളം റെയിൽവേ സ്‌റ്റേഷൻ റോഡിലെ തൂൺ നിലംപൊത്തി. സമീപത്തുള്ള മറ്റൊരു തൂൺ വീണത് നാട്ടുകാർ തടുത്ത് നിർത്തിയതിനാൽ അപകടം ഒഴിവായി. കെഎസ്ഇബി ജീവനക്കാർ വൻ മരത്തിലെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിടെ ഒരെണ്ണം സിഗ്നൽ തൂണിൽ മുട്ടിയതോടെയാണ് അടിഭാഗം ഇളകി വീണത്. പാലക്കുന്ന് ടൗണിലെ കൂറ്റൻ ട്രാഫിക് സിഗ്നൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിച്ചിട്ടില്ല. പതിനായിരങ്ങൾ ഒത്തുകൂടുന്ന ഭരണി ഉത്സവനാളിലെ തിക്കും തിരക്കും അനുഭവപ്പെടുന്ന ഇടമാണിത്. ഉത്സവത്തിന് മുമ്പ് സിഗ്നൽ തൂണുകൾ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..