23 March Thursday
എൽഡിഎഫ്‌ നേതാക്കളെ ബിജെപിക്കാർ ആക്രമിച്ച കേസ്‌

സിപിഐക്കാരും പ്രതികളെ 
തിരിച്ചറിഞ്ഞില്ല: ലോയേഴ്‌സ്‌ യൂണി.

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
കാസർകോട്‌
മുൻമന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎ അടക്കമുള്ള എൽഡിഎഫ്‌ പ്രവർത്തകരെ ബിജെപിക്കാർ ആക്രമിച്ച കേസിൽ ഇപ്പോൾ വരുന്ന മാധ്യമവാർത്തകൾ വസ്തുതകൾ അന്വേഷിക്കാതെ പ്രചരിപ്പിക്കുന്നതാണെന്ന്‌ ആൾ ഇന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ ജില്ലാകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. 
കേസ് കോടതിയിൽ വിചാരണക്ക്‌ വന്ന ഘട്ടത്തിൽ കാസർകോട്‌ രണ്ടാം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ ഇ ചന്ദ്രശേഖരൻ, സിപിഐ മുൻ ജില്ലാ സെക്രട്ടറി എം വി കൃഷ്ണൻ, ചന്ദ്രശേഖരന്റെ ഡ്രൈവർ ഹക്കീം തുടങ്ങിയ കേസിലെ പ്രധാനപ്പെട്ട സാക്ഷികൾക്ക്‌, അവരെ അക്രമിച്ച പ്രതികളെ തിരിച്ചറിയാൻ  സാധിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ പ്രതികൾ കുറ്റവിമുക്തരായത്‌. എന്നാൽ സിപിഐ എം നേതാക്കൾ മൊഴിമാറ്റിയതാണ്‌ പ്രശ്‌നമായത്‌ എന്ന നിലയിൽ പ്രചാരണം നടത്തുന്നത്‌ തെറ്റിദ്ധാരണ മൂലമാണ്‌. ഇത്തരം പ്രചാരണം ബിജെപി വിരുദ്ധ ശക്തികളെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും യൂണിയൻ ജില്ലാകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top