14 August Friday
ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ

അപകടത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

 കാസർകോട്‌

ജില്ലയിൽ 153 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. 151 പേർക്കും സമ്പർക്കത്തിലാണ്‌ രോഗം. ഒരാളുടെ ഉറവിടം അറിയില്ല.  ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ രണ്ട്‌ പേർക്ക്‌ രോഗമുണ്ട്‌.  28 പേർ രോഗമുക്തരായി. 
മധൂർ (23), മംഗൽപാടി (18), കുമ്പള  (18), മഞ്ചേശ്വരം (10), മൊഗ്രാൽ പുത്തൂർ (10), കയ്യൂർ ചീമേനി പഞ്ചായത്ത് -(2), കാസർകോട് നഗരസഭ- (7), പടന്ന (1), വോർക്കാടി  (6), മീഞ്ച (4), ചെങ്കള (12),  ചെറുവത്തൂർ (1), നീലേശ്വരം (3), ചെമ്മനാട് (8),  ബദിയടുക്ക (4), എൻമകജെ(1),  പൈവളിക (2), തൃക്കരിപ്പൂർ (3), പുത്തിഗെ (4), ബേഡഡുക്ക (2), ഉദുമ (10), കുറ്റിക്കോൽ (1), കാഞ്ഞങ്ങാട് നഗരസഭ (-1), അജാനൂർ(1), പുല്ലൂർ -പെരിയ (1) എന്നിങ്ങനെയാണ്‌ രോഗികളുടെ എണ്ണം.
28  പേര്‍ക്ക്  രോഗമുക്തി 
കാസർകോട്‌
ജില്ലയിൽ കോവിഡ്‌ ബാധിച്ച  28  പേർക്ക്  രോഗമുക്തി നേടി. പരവനടുക്കം സിഎഫ്എൽടി (3), പടന്നക്കാട് കാർഷിക കോളേജ് സിഎഫ്എൽടി (4), സിയുകെ പഴയ ക്യാമ്പസ് സിഎഫ്എൽടി (11), വിദ്യാനഗർ സിഎഫ്എൽടിസി (10) എന്നിങ്ങനെയാണ്‌ രോഗ
മുക്തി.
17 പുതിയ ഹോട്ട് സ്‌പോട്ടുകൾ
കാസർകോട്‌
ജില്ലയിൽ 17 പുതിയ ഹോട്ട് സ്‌പോട്ടുക. പുല്ലൂർ പെരിയ: 1, 7, 8, 9, 11, 13, 14, 17 വാർഡുകൾ കണ്ടെയിൻമെന്റ് സോൺ), പുത്തിഗെ:  6, 10. തൃക്കരിപ്പൂർ: 1, 3, 4, 5, 7, 11, 13, 14, 15, 16.  ഉദുമ: 2, 6, 11, 16, 18. വലിയ പറമ്പ: 6, 7, 10. വോർക്കാടി: 1, 2, 3, 5, 7, 8, 9, 10.  വെസ്‌റ്റ്‌ എളേരി: 14. 
നിരീക്ഷണത്തിൽ 3613 പേർ
കാസർകോട്‌
വീടുകളിൽ 2662 പേരും സ്ഥാപനങ്ങളിൽ 951  പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3613 പേർ. പുതിയതായി 261 പേരെ കൂടി  നിരീക്ഷണത്തിലാക്കി. ഇതുവരെ 29655 സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു. 1374 പുതിയതായി അയച്ചു. 877 പരിശോധന ഫലം ലഭിക്കാനുണ്ട്. 169 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി 79 പേരെ ആശുപത്രിയിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാക്കി.
ശസ്ത്രക്രിയക്കെത്തിയ 
ആൾക്ക് കോവിഡ്; 
68 പേർ നിരീക്ഷണത്തിൽ
കാഞ്ഞങ്ങാട് 
ശസ്ത്രക്രിയക്കെത്തിയ ആൾക്ക് കോവിഡ്. സമ്പർക്കത്തിലേർപ്പെട്ട 68 പേർ നിരീക്ഷണത്തിൽ.  അരയി ഗുരുവനം സ്വദേശിയായ അറുപത്തിനാലുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്ക പട്ടികയിലുള്ളവരോട്  സ്വയം നിരീക്ഷണത്തിൽ പോകുവാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ചാളക്കടവിലെ ആയുർവേദ ആശുപത്രി  25ന് ഇയാൾ സന്ദർശിച്ചിരുന്നു. 
വീണു പരിക്കേറ്റതിനാൽ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാകാനിരുന്നതാണ്‌. അതിനുമുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഫാൻസി കടയിലെ 
ജീവനക്കാരന് കോവിഡ്
കാഞ്ഞങ്ങാട് 
പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ  ഫാൻസി കടയിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ശനിയാഴ്ചമുതൽ ഈ കടയുടെയും തൊട്ടടുത്തുള്ള മറ്റ് കടകളുടെയും പ്രവർത്തനം അധികൃതർ നിർത്തിച്ചു.  
കാഞ്ഞങ്ങാട് അഗ്നിശമന നിലയത്തിനു കീഴിലെ സിവിൽ ഡിഫൻസ് അംഗങ്ങളെത്തി കടകൾ അണുവിമുക്തമാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top