06 December Sunday

അക്ഷരമുറ്റം വിദ്യപ്പെട്ടി തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കാഞ്ഞങ്ങാട‌് 

പാവപ്പെട്ട വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി ദേശാഭിമാനി അക്ഷരമുറ്റം നടപ്പാക്കുന്ന ‘വിദ്യപ്പെട്ടി’ പരിപാടിയുടെ ജില്ലതല ഉദ്‌ഘാടനം തൈക്കടപ്പുറം അഴിത്തലയിൽ നടന്നു.അഴിത്തലയിലെ ഉമേശന്റെ മക്കൾക്ക‌ാണ്‌ ടി വി നൽകിയത്‌.   സർക്കാർ ജീവനക്കാരുടെ വാട‌്സ‌്ആപ്പ‌് കൂട്ടായ‌്മയായ ഗ്രൂപ്പ‌് യോറം ക്രിയേറ്റീവ‌് കമ്യൂണിന്റെ സഹകരണത്തോടെയാണ്‌  രണ്ട്‌ ടിവി നൽകിയത്‌. കൂട്ടായ‌്മയുടെ കൺവീനർ എം സുനിൽകുമാർ പരിപാടി ഉദ‌്ഘാടനം ചെയ‌്തു.       
ആവിഷ‌്കാര സ്വാതന്ത്ര്യം അടിച്ചമർത്തിയ തുർക്കി ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ നിരാഹാരസമരം നടത്തി രക്തസാക്ഷിത്വം വരിച്ച ഹെലൻ ബോലേക്, ഇബ്രാഹിം ഗോക്ചെക് എന്നിവരുടെ മ്യൂസിക് ബാന്റിന്റെ പേരിൽ നീലേശ്വരം കേന്ദ്രീകരിച്ച്‌ രൂപീകരിച്ചതാണ‌്  സർക്കാർ ജീവനക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മ ഗ്രുപ്പ് യോറം. ഒറ്റ ദിവസം കൊണ്ടാണ‌് മൂന്നു ടിവിക്കുള്ള  തുക  സമാഹരിച്ചത‌്.  കെ ഉണ്ണികൃഷ‌്ണൻ അധ്യക്ഷനായി. കെ എസ‌് ശ്രീലാൽ, പി പി സുമേഷ‌്, യു സജിത്ത‌്, ടി പി കലേശ‌്, ബിന്ദു വത്സൻ, പി കെ രാജേന്ദ്രൻ, അക്ഷരമുറ്റം ജില്ലാ കോ ഓഡിനേറ്റർ സി മോഹനൻ എന്നിവർ സംസാരിച്ചു. എം രാജീവൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top