20 June Sunday
അഴിമതിക്ക്‌ കൂട്ടുനിന്നില്ല

പഞ്ചായത്ത്‌ സെക്രട്ടറിയെ ലീഗ്‌ നേതാവ്‌ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
ഉപ്പള
മുസ്ലീം ലീഗ്‌ നേതാക്കളുടെ അഴിമതിക്ക്‌ കൂട്ടുനിൽക്കാത്തതിന്‌ പഞ്ചായത്ത്‌ സെക്രട്ടറിയെ ഓഫീസിൽ വെച്ച്‌ മർദിച്ചു. മംഗൽപാടി പഞ്ചായത്ത്‌ സെക്രട്ടറി ഷിഹാബിനെയാണ്‌ യൂത്ത്‌ ലീഗ്‌ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത്‌ സ്‌റ്റാൻഡിങ് കമമിറ്റി ചെയർമാനുമായ ബി എം മുസ്‌തഫ മർദിച്ചത്‌. മുസ്‌തഫക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസെടുത്തു. ചൊവ്വാഴ്‌ച വൈകിട്ട്‌ പഞ്ചായത്ത്‌ ഓഫീസിലെത്തിയ മുസ്‌തഫ 30 ലക്ഷം എസ്‌റ്റിമേറ്റുള്ള റോഡ്‌ പദ്ധതിയുടെ ഫയലിൽ ഒപ്പിടണമെന്ന്‌ ആവശ്യപ്പെട്ടു. ക്ലിയറൻസില്ലാതെ പറ്റില്ലെന്ന്‌ പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞ്‌ മർദിക്കുകയായിരുന്നു. പഞ്ചായത്ത്‌ സെക്രട്ടറിയെ മംഗൽപാടി സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു.  ലീഗുകാരുടെ അഴിമതിക്കും തട്ടിപ്പിനും കൂട്ടുനൽക്കാത്തതിന്‌ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ വധ ഭീഷണിയുണ്ട്‌. രേഖകളിൽ കൃത്രിമത്വം കാട്ടിയാണ്‌ ലീഗ്‌ നേതാക്കളുടെ തട്ടിപ്പ്‌. ലീഗിന്‌ വലിയ ഭൂരിപക്ഷമുള്ള പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ കൊടിയ അഴിമതികളാണ്‌ നടക്കുന്നത്‌. 
    അഴിമതിക്ക്‌ കൂട്ടുനിൽക്കാത്ത ഉദ്യോഗ്സ്ഥനെ മർദിച്ചതിൽ ശക്തമായ നടപടി വേണമെന്ന്‌ സിപിഐ എം മഞ്ചേശ്വരം  ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമൻ ആവശ്യപ്പെട്ടു. വൻവെട്ടിപ്പാണ്‌ മംഗൽപാടി പഞ്ചായത്തിൽ ലീഗ്‌ നടത്തുന്നത്‌. ഭരണസമിതിയിലെ  ഭൂരിപക്ഷം ഉപേക്ഷിച്ച്‌ എന്ത്‌ തോന്ന്യാസം നടത്താമെന്നാണ്‌ ഭാവമെങ്കിൽ ജനങ്ങളെ അണിനിരത്തി നേരിടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top