വെള്ളരിക്കുണ്ട്
എല്ലാ വിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ ഭേദമന്യേ വികസനം ഉറപ്പു വരുത്തണമെന്നതാണ് സംസഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി.എം രാജഗോപാലൻ എംഎൽഎ, കലക്ടർ കെ ഇമ്പശേഖർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ മോഹനൻ, പ്രസന്നാ പ്രസാദ്, പി ശ്രീജ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷിനോജ് ചാക്കോ, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, പഞ്ചായത്ത് അംഗം കെ ആർ ബിനു, സിപിഐ എം ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ, കെ എസ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. എഡിഎം കെ നവീൻ ബാബു സ്വാഗതവും സബ് കലക്ടർ സൂഫിയാൻ അഹമ്മദ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..