23 September Wednesday

ഡീസലിൽ വെള്ളം; ലോറി നടുറോഡിലായി

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020
മയ്യഴി
പന്ത്രണ്ടായിരം രൂപക്ക്‌ ഡീസലടിച്ച്‌ നൂറ്‌ മീറ്റർ ഓടുമ്പോഴേക്കും നാഷണൽ പെർമിറ്റ്‌ ലോറി നടുറോഡിൽ നിന്നു. ഡീസലിൽ വെള്ളം കലർന്നതാണ്‌ കാരണമെന്ന്‌ മെക്കാനിക്ക്‌. ഡ്രൈവർ മാഹി പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ പമ്പുകാർ കുടുങ്ങി. തളിപ്പറമ്പിൽ ലോഡിറക്കി തമിഴ്‌നാട്ടിലേക്ക്‌ മടങ്ങിപ്പോവുന്ന ലോറിയാണ്‌ ബുധനാഴ്‌ച രാവിലെ മാഹി കോടതിക്ക്‌ മുന്നിൽ ദേശീയപാതയിൽ നിന്നത്‌. ഇതോടെ മണിക്കൂറുകളോളം മാഹി ടൗണിൽ ഗതാഗതം സ്‌തംഭിച്ചു. 
ഡീസലിന്‌ പുറമെ അറ്റകുറ്റപ്പണിക്കായി 11,500 രൂപയും വണ്ടിക്കാർക്ക്‌ ചെലവായി. മയ്യഴി പെട്രോളിയത്തിൽനിന്നാണ്‌ ഡീസലടിച്ചതെന്ന്‌ ലോറിത്തൊഴിലാളികൾ പറയുന്നു. ഡീസലടിച്ച തുകയും റിപ്പയർ ചെലവുമാണ്‌ പരാതിക്കാർ ആവശ്യപ്പെടുന്നത്‌. മറ്റൊരു വാഹനത്തിലും പ്രശ്‌നമുണ്ടായിട്ടില്ലെന്നാണ്‌ പമ്പ്‌ മാനേജ്‌മെന്റിന്റെ വാദം. പരാതി സിവിൽ സപ്ലൈസ് ‌വകുപ്പിന്‌ കൈമാറുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top