21 September Monday

ഫ്രീഡം ഫ്യുവൽ സ്‌റ്റേഷൻ ഉദ്‌ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

കണ്ണൂർ സെൻട്രൽ ജയിലിലെ ഫ്രീഡം ഫ്യുവൽ സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ്‌ വഴി ഉദ്‌ഘാടനംചെയ്യുന്നു

 കണ്ണൂർ

സെൻട്രൽ ജയിലിലെ ഫ്രീഡം ഫ്യുവൽ സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ്‌ വഴി ഉദ്‌ഘാടനംചെയ്‌തു. സെൻട്രൽ ജയിലിന് എതിർവശത്തെ പെട്രോൾ പമ്പിന്റെ പരിസരത്ത് നടന്ന ചടങ്ങിൽ  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കെ എം ഷാജി എംഎൽഎ, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ഋഷിരാജ് സിങ്‌ എന്നിവർ ഓൺലൈനായി പങ്കെടുത്തു. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സി കെ വിനോദ്, കൗൺസിലർ ടി കെ വസന്ത,  സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് ടി ബാബുരാജൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് സെയിൽസ് മാനേജർ ജസീൽ ഇസ്മായിൽ എന്നിവരും  സന്നിഹിതരായി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top