18 September Wednesday

പ്രവാസി പുനരധിവാസം: ഫീൽഡ് ക്യാമ്പ് 13ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
കണ്ണൂർ
നോർക്ക പുനരധിവാസ പദ്ധതിയിൽ വായ്പാ സഹായം എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‌ ഫീൽഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു.  കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ  സഹകരണത്തോടെ 13ന് രാവിലെ പത്തിന്‌ കോഴിക്കോട് കല്ലായ്‌ റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ചുരുങ്ങിയത് രണ്ടു വർഷം വിദേശത്ത് ജോലി  ചെയ്ത ശേഷം നാട്ടിൽ മടങ്ങിയെത്തിയവർക്ക്  അപേക്ഷിക്കാം.  യോഗ്യതയുള്ളവർക്ക്  അന്നേ ദിവസം തന്നെ വായ്പ അനുവദിക്കും.  താല്പര്യമുളളവർ നോർക്ക റൂട്ട്സ്‌ വെബ് സൈറ്റിൽ   പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ്‌ ചെയ്ത്  രജിസ്റ്റർ ചെയ്യണം.  പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും  വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിലെ പേജുകൾ, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും മൂന്നു പാസ്‌പോർട്ട് സൈസ്‌ ഫോട്ടോയും കരുതണം. വിവരങ്ങൾ 04712329738 (സിഎംഡി സഹായ കേന്ദ്രം), 1800 425 3939 (ടോൾഫ്രീ നമ്പർ  ഇന്ത്യയിൽനിന്ന്), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം ഉൾപ്പെടെ), 04712770581 എന്നീ നമ്പറുകളിൽ ലഭിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top