17 January Sunday

പയ്യാമ്പലത്ത്‌ വിജയക്കൊടി നാട്ടാൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

കണ്ണൂർ

പൊതുപ്രവർത്തകനെന്ന നിലയിൽ വർഷങ്ങളായി കണ്ണൂരിന്‌ സുപരിചിതനാണ് കോർപ്പറേഷൻ 53–-ാം ഡിവിഷനായ പയ്യാമ്പലത്ത്‌  മത്സരിക്കുന്ന വി രാജേഷ് പ്രേം. 
യുഡിഎഫിന്റെ കൈവശമുള്ള ഈ ഡിവിഷൻ പിടിച്ചെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രാജേഷും എൽഡിഎഫ് പ്രവർത്തകരും. 
 വർഷങ്ങളായി വിജയിക്കുന്ന യുഡിഎഫ് കൗൺസിലർമാർക്ക് ഡിവിഷനിലെ അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കാനോ പരിഹരിക്കാനോ സാധിച്ചിട്ടില്ല. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഡിവിഷനായിട്ടും വികസന പ്രവർത്തനങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. മാലിന്യസംസ്‌കരണത്തിന്‌ സ്ഥിരം സംവിധാനമില്ല. രൂക്ഷമായ കുടിവെള്ള പ്രശ്നം, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങി പ്രശ്നങ്ങൾ ഏറെയുണ്ട്. ഗൃഹസന്ദർശന വേളയിൽ മികച്ച പ്രതികരണമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചക്കുന്നത്. 
പതിനഞ്ചാം വയസ്സിൽ വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണ് രാജേഷ് പ്രേം പൊതുരംഗത്ത് സജീവമാകുന്നത്. വിദ്യാർഥി ജനതാദളിന്റെ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന വൈസ് പ്രസിഡന്റ്, യുവ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, സെക്രട്ടറി ജനറൽ, കേരള സ്റ്റേറ്റ് ടെക്സ്റ്റെയിൽ കോർപ്പറേഷൻ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ലോക് താന്ത്രിക്‌ ജനതാദൾ സംസ്ഥാന സെക്രട്ടറി, കേരള പോർട്ട് യൂണിയൻ (എച്ച്എംഎസ്) സംസ്ഥാന സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top