17 September Tuesday
മഹിളാ അസോ. സമ്മേളനം

സെമിനാറും നാടൻ തൊഴിൽ മത്സരങ്ങളും

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2019

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെഭാഗമായി പാപ്പിനിശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ സിപിഐ എം ജില്ലാകമ്മിറ്റിയംഗം ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്യുന്നു

മുഴപ്പില ങ്ങാട്‌
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട്ട്‌ നാടൻ തൊഴിൽ മത്സരങ്ങൾ നടത്തി. വല്ലം മടയൽ, തേങ്ങ പൊതിക്കൽ, നെല്ല്‌ കുത്തൽ എന്നീയിനങ്ങളിലാണ്‌ മത്സരങ്ങൾ നടത്തിയത്‌. മത്സരം വി ലീല ഉദ്‌ഘാടനം ചെയ്‌തു. കെ ശോഭ അധ്യക്ഷയായി. കെ റോജ, കെ കെ സുഗതൻ, കെ കാർത്യായനി, കെ സിന്ധു എന്നിവർ സംസാരിച്ചു. കെ വി പത്മനാഭൻ സമ്മാനം നൽകി. എളയാവൂരിൽ ക്വിസ്‌ മത്സരം അഴീക്കോടൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. എ ജസി അധ്യക്ഷയായി. എം ഒ കാർത്യായനി, പി കെ ലളിത, എം ലളിത എന്നിവർ സംസാരിച്ചു. 
തോട്ടട പോളിടെക്‌നിക്‌ പരിസരത്ത്‌  ‘സൈബർ ഇടങ്ങളിലെ പെൺകാഴ്‌ചകൾ’ വിഷയത്തിൽ രഞ്‌ജിഷ്‌ കടവത്ത്‌ പ്രഭാഷണം നടത്തി. ഇ കെ ദൃശ്യ അധ്യക്ഷയായി. കെ ബീന, പി കെ ലളിത, എൻ സുജാത, കെ പി സുഷമ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്‌ച മക്രേരിയിൽ ‘ലഹരി മുക്ത സമൂഹം’  വിഷയത്തിൽ പ്രഭാഷണം നടക്കും.
കണ്ണപുരം 
 പാപ്പിനിശേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നരേന്ദ്രമോഡി വീണ്ടും വരുമ്പോൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  കണ്ണപുരം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ  സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു.  കെ യു സുനിത അധ്യക്ഷയായി.  മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എ  മാധവി, ജില്ലാ കമ്മിറ്റിയംഗം  കെ ശാന്ത,  എം ശ്യാമള എന്നിവർ സംസാരിച്ചു . 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top