16 September Monday

മാടായി കോളേജിലെ എസ്‌എഫ്‌ഐ സമരം വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

നിരാഹാരമനുഷ്‌ഠിക്കുന്നവർക്ക്‌ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ സി പി ഷിജു നാരങ്ങാനീര് നൽകുന്നു

 പഴയങ്ങാടി 

എസ്എഫ്ഐ മാടായി കോളേജ് യൂണിറ്റ് നടത്തിയ നിരാഹാര സമരം വിജയിച്ചു.  നിരാഹാരം അനുഷ്ടിക്കുന്ന എം അരുൺ, എസ് അതുൽ എന്നിവർക്ക് ജില്ലാ പ്രസിഡന്റ്‌ സി പി ഷിജു നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. കോളേജിൽ  അഞ്ചു ദിവസമായി  നടത്തിവന്ന സമരത്തിൽ എസ്എഫ്ഐയുടെ  ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചു.  ഇരുപതു ദിവസത്തിനുള്ളിൽ പെട്ടന്ന് പൂർത്തീകരിക്കേണ്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്ന്‌ മാനേജ്മെന്റ് രേഖാമൂലം ഉറപ്പുനൽകി. അറ്റകുറ്റപ്പണികൾ ആരംഭിക്കും.  പ്രശ്നങ്ങൾ പഠിക്കാൻ അധ്യാപകർ അടങ്ങുന്ന ജനറൽ കമ്മിറ്റിയെ മാനേജ്‍മെന്റ് ചുമതലപ്പെടുത്തി.  പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്താനാണ്‌ എസ്എഫ്ഐ തീരുമാനം. കോളേജിൽ വിജയാഹ്ലാദ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ്‌ സി പി ഷിജു, ഏരിയാ സെക്രട്ടറി പി ജിതിൻ, കെ റമീസ്, കെ ആദർശ് എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top