08 August Saturday
ദേശീയ പ്രക്ഷോഭം

600 കേന്ദ്രങ്ങളിൽ 3ന്‌ പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

കണ്ണൂർ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി മൂന്നിന്‌ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ 600 കേന്ദ്രങ്ങളിൽ ധർണ നടത്തും. ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിച്ച്‌ രാവിലെ പത്തിന്‌ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിലും പൊതുസ്ഥലങ്ങളിലും നടത്തുന്ന ധർണ വിജയിപ്പിക്കണമെന്ന്‌ ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വി വി ശശീന്ദ്രൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, കെ മനോഹരൻ, അരക്കൻ ബാലൻ, സി പി സന്തോഷ്‌കുമാർ, എം കെ ജയരാജൻ, അബ്‌ദുൾ വഹാബ്‌, എം ഉണ്ണികൃഷ്‌ണൻ, ഇ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top