15 July Wednesday

ക്വാറന്റൈൻ കേന്ദ്രങ്ങളിലെ ബാറുകൾ തുറക്കാൻ അനുമതി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

 കണ്ണൂർ

ജില്ലയിൽ ക്വാറന്റൈൻ കേന്ദ്രങ്ങളായ ഹോട്ടലുകളോടനുബന്ധിച്ച ഏഴു ബാറുകളും ഒരു ബിയർ പാർലറും വെള്ളിയാഴ്‌ച തുറന്നു. കലക്ടറുടെ ഉത്തരവിനെ തുടർന്നാണിത്‌. 
പിവിഎസ്‌, ബ്രോഡ്‌ബീൻ, ‌സ്‌കൈപാലസ്‌, സ്‌കൈപേൾ, സ്‌കൈപാർക്ക്‌,  ലിൻഡാസ്‌, വിന്റേജ്‌, ഹൊറൈസൺ എന്നിവയാണ്‌ തുറന്നത്‌. 
സംസ്ഥാനത്ത്‌ ബാറുകളും മദ്യവിൽപ്പനശാലകളും തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടും ക്വാറന്റൈൻ കേന്ദ്രം കാരണം ബാർ തുറക്കാൻ കഴിയാത്തത് ഉടമകളിൽ നീരസമുണ്ടാക്കിയിരുന്നു. ഇരിട്ടിയിൽ രണ്ട്‌ ഹോട്ടലുകൾ പ്രതിഷേധിച്ച്‌ അടച്ചിടുന്ന നിലവരെയുണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ്‌ ക്വാറന്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ ബാറുകളും തുറക്കാൻ കലക്ടർ അനുമതി നൽകിയത്‌. 
പ്രധാന വാർത്തകൾ
 Top