ശ്രീകണ്ഠപുരം
മുപ്പത്തഞ്ച് വർഷം എൽഡിഎഫ് ഭരിച്ച ശ്രീകണ്ഠപുരം പഞ്ചായത്തിനെ കഴിഞ്ഞ തവണ യുഡിഎഫ് സർക്കാർ നഗരസഭയാക്കിയത് ഭരണം പിടിക്കാൻ കണക്കുകൂട്ടിയാണ്. അതിനായി യഥേഷ്ടം വാർഡുവിഭജനം നടത്തി. എന്നിട്ടും ഭരണത്തിലേറാൻ സ്വതന്ത്രരെ കൂട്ടുപിടിക്കേണ്ടിവന്നു യുഡിഎഫിന്.
നഗരസഭയായാൽ വികസനക്കുതിപ്പുണ്ടാകുമെന്ന് ജനം കരുതിയത് യുഡിഎഫ് ഭരണം യാഥാർഥ്യമാക്കിയില്ല. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ച നാലരക്കോടി രൂപ ലാപ്സാക്കി. ടൗൺ വികസനത്തിനായി അനുവദിച്ച രണ്ടുകോടിയും ആസ്ഥാന മന്ദിരം പണിയാൻ അനുവദിച്ച ഒരുകോടി രൂപയും നഷ്ടപ്പെടുത്തി. നഗരസഭയുടെ സ്ഥിരംസമിതി അംഗങ്ങൾതന്നെ യോഗങ്ങളിൽ ഏറ്റുമുട്ടുന്നതും ഇറങ്ങിപ്പോകുന്നതും പതിവായിരുന്നു. വികസനമില്ലാത്ത അഞ്ച് വർഷം നഗരസഭയ്ക്ക് സമ്മാനിച്ച യുഡിഎഫിനെ തുറന്നുകാട്ടി പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ് എൽഡിഎഫ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..