24 October Thursday

സംഘർഷം സൃഷ്ടിച്ച്‌ ബ്രണ്ണനിൽ

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2019
ധർമടം
തുടർച്ചയായി സംഘർഷം സൃഷ്ടിച്ച്‌ ബ്രണ്ണൻ കോളേജിൽ വേരുറപ്പിക്കാനുള്ള സംഘപരിവാർ നീക്കത്തിന്റെ ഭാഗമാണ്‌ കഴിഞ്ഞ ദിവസം ആർഎസ്‌എസ്‌ ക്രിമിനൽസംഘം കാറിൽ ആയുധങ്ങളുമായെത്തിയ സംഭവം. ഇരട്ടക്കൊലക്കേസ്‌  പ്രതികളടക്കമുള്ള കൊടുംക്രിമിനലുകളും ക്വട്ടേഷൻ സംഘാംഗങ്ങളുമാണ്‌ കലാലയത്തിലേക്ക്‌ ഇരച്ചുകയറിയതെന്നത്‌ ഇതിനു പിന്നിലെ ആസൂത്രണം വ്യക്തമാക്കുന്നു. 
പിടിയിലായ ആറംഗ ക്രിമിനൽ സംഘത്തിലെ പി ലിജിൻ സിപിഐ എം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായിരുന്ന ജി പവിത്രനെ കൊലപ്പെടുത്തിയ കേസിലും ചൂണ്ട ബ്രാഞ്ച്‌ സെക്രട്ടറി ഓണിയൻ പ്രേമനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി.  എൻ നിഖിലും ഓണിയൻ പ്രേമനെ വധക്കേസിൽ പ്രതിയാണ്‌. കണ്ണവത്ത്‌ ഡിവൈഎസ്‌പിക്കുനേരെ ബോംബെറിഞ്ഞതടക്കമുള്ള കേസുകളിലെപ്രതികളാണ്‌ മറ്റുള്ളവർ. 
സെപ്തംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർഥിയായി പത്രിക നൽകിയ ഒരു പെൺകുട്ടിയെ പിൻവലിപ്പിക്കാനാണ്‌ കൊലക്കേസ്‌ പ്രതികളടക്കമുള്ള കൊടുംക്രിമിനലുകൾ എത്തിയത്‌. ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്കാണ്‌ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി പത്രിക സമർപ്പിച്ചത്. ഇതുപിൻവലിച്ചാൽ എബിവിപിക്ക് ഈ സീറ്റിൽ എതിരില്ലാതെ ജയിക്കാനാവും. ഈ കണക്കുകൂട്ടലോടെയാണ് പെൺകുട്ടിയുടെ ആർഎസ്‌എസ്സുകാരനായ അമ്മാവനെ ഉപയോഗപ്പെടുത്തി സംഘം  ശ്രമിച്ചത്. ഇവരുടെ വരവിൽ സംശയം തോന്നിയ വിദ്യാർഥികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 
പൊലീസ് പരിശോധനയിലാണ് കാറിൽ മാരകായുധങ്ങൾ കണ്ടെത്തിയത്. 
ഒരുമാസം മുമ്പ്‌ ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെരെ ആർഎസ്‌എസ്‌  നടത്തിയ കൊലവിളി മറക്കാറായില്ല. സംഘപരിവാറിന്റെ ഭീഷണിയെത്തുടർന്ന് തന്റെ ജീവനു ഭീഷണിയുണ്ടെന്നും മരണമൊഴി എടുക്കണമെന്നും പ്രിൻസിപ്പലിന്‌ പൊലീസിനോട് ആവശ്യപ്പെടേണ്ടി വന്നത് അത്യന്തം ഞെട്ടലോടെയാണ്‌ കേരളീയസമൂഹം കണ്ടത്‌. 
അദ്ദേഹത്തിന്‌ വീടുപേക്ഷിച്ച് പോകേണ്ട സാഹചര്യം പോലുമുണ്ടായി. എബിവിപിക്ക്‌ ഒരൊറ്റ സീറ്റുപോലും നേടാനാകാത്ത കലാലയമാണ്‌ ബ്രണ്ണൻ. എബിവിപിയെ മുന്നിൽ നിർത്തി കോളേജിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നിരന്തരശ്രമമാണ് ആർഎസ്‌എസ്‌ നടത്തുന്നത്‌. ഇതുവഴി കോളേജിനെയും എസ്എഫ്ഐയെയും തകർക്കാനുള്ള  ഗൂഢനീക്കം.
പ്രധാന വാർത്തകൾ
 Top